എം.എം.ഹസന് രണ്ടും കല്പിച്ചാണ്. താല്‍ക്കാലിക പ്രസിഡന്റ് എന്ന പദവി എങ്ങനെ സ്ഥിരപ്പെടുത്താം എന്നാണ് ഊണിലും ഉറക്കത്തിലുമുള്ള ആലോചന. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. ഹസന് ഉദ്ദേശിക്കുന്നതൊന്നും പുറത്ത് പറയുന്നത് മറ്റൊന്നുമാണ് സമീപകാല കാഴ്ച. കിഫ്ബിയെ സുധാകരന് നിരൂപിച്ചതുപോലെ ഒന്നു മെനക്കെട്ടുനോക്കിയതാണ്. പറഞ്ഞു വന്നപ്പോള്‍ കിഫ്ബി വരെ തലതിരിഞ്ഞുപോയി.
കിഫ്കി അല്ല സാര്‍ കിഫ്ബി. ബലൂണിന്റെ ബി.
ഒരു കാര്യം പറയുമ്പോള്‍ ഒരക്ഷരം മാറിപ്പോവുന്നത് അത്ര പ്രശ്നമൊന്നും അല്ല. പക്ഷേ തിരുത്തിതരുന്നതെങ്കിലും മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ സൂക്ഷിക്കണം. ഏതായാലും തിരുവഞ്ചൂരിന് ആശ്വസിക്കാം. പന്ത് ഇപ്പോ ഹസന്റെ കോര്‍ട്ടിലാണ്.