എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെ വ്യത്യസ്തതയാര്‍ന്ന ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. ആയുധ പ്രദര്‍ശനം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന മുറികളില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ടിക്കറ്റ് വച്ച് ആളെ കയറ്റി കാണിക്കേണ്ടതായിരുന്നു. കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായേനെ. പക്ഷേ അവിടെ വന്ന എസ് എഫ് ഐ നേതാക്കള്‍ ചുമ്മാതെ കേറി ചൂടായി. അവരുടേതാണ് ഈ ടൂള്സെന്നൊന്നും ആരും പറഞ്ഞില്ല. പിന്നെയെന്തിനാണാവോ അവരിങ്ങനെ ചൂടാവുന്നത്. അല്ലെങ്കിലും ഈ എസ് എഫ് ഐക്കാരിങ്ങനെയാണ്. ആവശ്യമില്ലാത്തിടത്തൊക്കെ വന്ന് ചൂടാവും