E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒന്നു പൊട്ടിക്കരഞ്ഞുകൂടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ എം മാണി ആകെ പെട്ടിരിക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസിനിട്ട് കൊടുത്ത പണി വിചാരിച്ചപോലെയല്ല വന്നത്. ഇതുവരെ കേള്‍ക്കാത്ത വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്ന് കേട്ടത്. ഉമ്മന്‍ചാണ്ടിയൊക്കെ പിണറായിയെപ്പോലും ഇതുപോലെ വിമര്‍ശിക്കാറില്ല. തിരുവഞ്ചൂരും കെസി ജോസഫുമൊക്കെ ഇടഞ്ഞ കൊമ്പന്‍മാരെപ്പോലെയാണ് കാണപ്പെട്ടത്. അവരത് കാണിക്കും. കാരണം കോട്ടയമാണ് ജില്ല. കോണ്‍ഗ്രസിന്റെ കൂടെ വോട്ടുവാങ്ങി ജയിച്ചവരാണ് മാണി കോണ്‍ഗ്രസുകാര്‍ . പിന്നെ ഇത്രയും പറയാതിരുന്നാല്‍ കോണ്‍ഗ്രസില‍ തന്നെ ഈ കോട്ടയം നേതാക്കള്‍ ഒറ്റപ്പെട്ടു പോകും. മാണിയെ വളര്‍ത്തിയത് ഇവരാണെന്ന പഴിയും കേള്‍ക്കും. ഈ ബഹളത്തിനിടക്കാണ് ഇന്ന് പി ജെ ജോസഫിന്റെ വക ഡയലോഗ്. ജില്ലാ പഞ്ചായത്തിലെ പരീക്ഷണം പാര്‍ട്ടി തീരുമാനമല്ലെന്ന് ഔസേപ്പച്ചന്‍ അങ്ങ് വ്യക്തമാക്കി. 

.............................

പിജെ ജോസഫായതുകൊണ്ട് ഇത്രയും പ്രതികരിച്ചതു തന്നെ ഒരു പൊട്ടിത്തെറിയായി വേണം കണക്കാക്കാന്‍. അപ്പനും മോനും കൂടിയെടുത്ത തീരുമാനമല്ലേ ഇതുകൊണ്ടുണ്ടാകുന്ന ദോഷത്തിനൊക്കെ തന്നെ അങ്ങ് അനുഭവിച്ചാല്‍ മതി .ഞങ്ങടെ ഗ്രൂപ്പ് വേറെ പണി നോക്കും എന്നാണ് ജോസഫ് പറഞ്ഞതിന്റെ മലയാളം.  മാണി പറയുന്നപോലെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ തീരുമാനമാണെന്നും പറയാന്‍ പറ്റില്ല. കാരണം അവിടത്തെ ജില്ലാ പ്രസിഡന്റ് ഇ ജെ അഗസ്തി രാജിവച്ച് വിമര്‍ശനവുമായി ഇറങ്ങിയിട്ടുണ്ട്. ഏതായാലും ഇങ്ങനെ പോയാല്‍ പാര്‍ട്ടി രണ്ടാകുമെന്ന് മാണിക്ക് ഭയമുണ്ടാകേണ്ട സമയമായി

......................

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതോടെ കെ എം മാണി പുതിയ നമ്പറുമായി ഇറങ്ങി. അല്ലാതെ നിവൃത്തിയില്ല. കാരണം ആ സിപിഎമ്മുകാരാരും ഒരു സ്നേഹവും പ്രസ്താവനകളില്‍ കാണിക്കുന്നതേയില്ല. ഇന്നലെ കണ്ട മാണിയായിരുന്നില്ല ഇന്ന്. ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഇത് തന്റെ അറിവോടല്ലെന്നും പറഞ്ഞു. പിന്നേ, കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിലെ തീരുമാനം മാണി അറി‍ഞ്ഞില്ലെന്ന്. വെറും പ്രാദേശിക പ്രശ്നമാണെന്ന്. കേട്ടാല്‍ തോന്നും കേരളത്തില്‍ ഏഴെട്ട് ജില്ലാ പഞ്ചായത്തുകളില്‍ പ്രധാന കക്ഷിയാണ് കേരള കോണ്‍ഗ്രസെന്ന്. എല്ലാ ജില്ലകളുടെയും കാര്യമൊന്നു ശ്രദ്ധിക്കാന്‍ പാര്‍ട്ടി ചെയര്‍മാന് സമയം കിട്ടില്ല എന്ന്. എങ്ങനെയുണ്ട്?

....................

ഈ കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ കേരളത്തിലെ പ്രാദേശിക പാര്‍ട്ടി എന്നൊക്കെ പറയുമെങ്കിലും അത് കോട്ടയത്തിന്റെ പ്രാദേശിക പാര്‍ട്ടിയാണ്. ശരിക്കും ഇടേണ്ട പേര് കോട്ടയം കോണ്‍ഗ്രസ് എന്നാണ്. ഇടുക്കി എന്നൊക്കെ പറഞ്ഞാല്‍ അടുത്തു വരുന്ന സ്ഥലങ്ങള്‍ മാത്രമാണല്ലോ. എന്നാലും താനൊന്നുമറിഞ്ഞില്ല എന്ന ഈ പറച്ചില്‍ അല്‍പം ഓവര്‍ നിഷ്കളങ്കതയായിപ്പോയി. 

...........................

ഇത്രയൊക്കെ പറ‍ഞ്ഞിട്ടും കോണ്‍ഗ്രസുകാര്‍ ഒരു മയവും കാണിക്കുന്നേയില്ല. എംഎം ഹസ്സന്‍ ഇന്ന് മാണിയെ കേറി യൂദാസ് എന്നു വരെ വിളിച്ചു. കേരളാ കോണ്‍ഗ്രസുകാര്‍ക്ക് കൃത്യമായി മനസിലായിക്കോട്ടേ എന്ന് കരുതിത്തന്നെയാണ് ഈ ഉപമ

....................

ഇതിപ്പോ മൊത്തത്തില്‍ മാണിയുടെ മോന്‍ ജോസ് മാണിയുടെ തലയിലാണിരിക്കുന്നത്. ജോസ് കെ മാണിയുടെ ബുദ്ധിയാണ് ഈ ജില്ലാ പഞ്ചായത്ത് വിപ്ളവം എന്നാണ് പൊതുവെ പറയപ്പെടുന്നത്. അദ്ദേഹം ഒരു അതിബുദ്ധി കൂടി കാണിച്ചു. എല്ലാം ഒപ്പിച്ചിട്ട് ലണ്ടനില്‍ പോയി. ഈ കുറ്റവാളികളൊക്കെ ചെയ്യുന്ന ഒരു നമ്പറാണ്. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ സംഭവ സ്ഥലത്തില്ലായിരുന്നു എന്ന് തെളിവുണ്ടാക്കും. അലീബി തെളിവ്. അങ്ങനെ കോടതി ഒരുപാട്പേരെ വെറുതെ വിട്ടിട്ടുണ്ട്. അതുപോലെ ഒരു നമ്പറായിരുന്നു ഇതും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :