കെഎസ്ആര്‍ടിസിയില്‍ ഇന്നലെ പിന്‍വലിച്ച സമരം ഇന്ന് വീണ്ടും പിന്‍വലിച്ചു. മെക്കാനിക്കല്‍ സമരമായിരുന്നു അവിടെ. ഇന്നലെ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് എംഡിയുമായും. പണ്ടേ ദുര്‍ബലയായ ആനവണ്ടിക്കിട്ട് വീണ്ടും പണികൊടുക്കുന്നതായിരുന്നു സമരം. മന്ത്രിയും ജീവനക്കാരും കട്ടക്ക് കട്ടക്ക് നിന്നപ്പോള്‍ പണി കിട്ടിയത് ജനത്തിനാണ്
വീട്ടിലെ കാശെടുത്തും കെഎസ്ആര്‍ടിസിയെ നന്നാക്കുമെന്നാണ് തോമസ് ചാണ്ടിയുടെ പ്രതിഞ്ജ. മന്ത്രിയും എംഡിയും യാത്രക്കാരും മാത്രം വിചാരിച്ചാല്‍ പോര. ജോലി ചെയ്യുന്നവരും കൂടി വിചാരിക്കണം. എല്ലാവരും സ്നേഹവും സന്തോഷവുമായിപ്പോയാല് എല്ലാര്ക്കും കൊള്ളാം