E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഹാങ് ഓവർ ഓവറായാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസെന്നു പറഞ്ഞാല്‍ ഇത്രയും കണ്ണില്‍ച്ചോരയില്ലാത്തവരാണെന്ന് കരുതിയില്ല. നാട്ടുകാരെ കണ്ണീരു കുടിപ്പിക്കുന്നതോ പോട്ടേ വകുപ്പ് മന്ത്രി കൂടിയായ പാവം മുഖ്യമന്ത്രിയെ ഇനിയും ഇങ്ങനെ നാണംകെടുത്തണോ പോലീസേ. പൊലീസിന് വീഴ്ച പറ്റിയെന്ന് ഇന്നും സമ്മതിക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്. പോലീസ് എങ്ങനെയാകണം എന്നും പറഞ്ഞ് ഒരു പ്രസംഗവും. വന്ന് വന്ന് മുഖ്യമന്ത്രി നിയമസഭയില്‍ എഴുന്നേല്‍ക്കുമ്പോഴേ പൊലീസിന്റെ വീഴ്ച പറയാനാണെന്ന് എല്ലാവര്‍ക്കും പിടികിട്ടുന്ന അവസ്ഥയെത്തിയിട്ടുണ്ട് 

ഈ കള്ളുകുടിച്ചാലൊക്കെ ഉണ്ടാകുന്ന ഹാങ് ഓവര്‍ മാക്സിമം ഒരു പകലൊക്കെ കഴിഞ്ഞാലങ്ങ് മാറും. ഈ യുഡിഎഫ് സര്‍ക്കാരിന്റെ ഹാങ് ഓവര്‍ എല്‍ ഡി എഫ് വന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും മാറുന്നില്ല. ഇതൊരു വല്ലാത്ത ഹാങ് ഓവര്‍ തന്നെ. അടുത്ത ഒരു നാലു കൊല്ലത്തിനകമെങ്കിലും ഹാങ്് ഓവര്‍ മാറിക്കിട്ടുമോ എന്നു കൂടി ഒന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നന്നായിരുന്നു. ഇതേ ന്യായം വേറെ ഏതെങ്കിലും സര്‍ക്കാരുകള്‍ പറഞ്ഞിട്ടുണ്ടോ. അല്ലെങ്കില്‍ പറഞ്ഞാല്‍ സിപിഎം സമ്മതിക്കുമോ എന്നു കൂടി ഒന്നു പറയണം. ഉദാഹരണത്തിന് ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസ് അതിക്രമം നടത്തുന്നു. ചോദിക്കുമ്പോള്‍ മോദി പറയുകയാണ്. അയ്യോ പഴയ യുപിഎ സര്‍ക്കാരിന്റെ ഹാങ് ഓവറില്‍ ആ പോലീസ് ചെയ്തു പോയതാണേ എന്ന്. എങ്ങനെയുണ്ടാകും? ജനങ്ങള്‍ക്ക് വോട്ടു ചെയ്ത് സര്‍ക്കാരിനെ മാറ്റാനേ പറ്റുളളു. ഈ ഹാങ് ഓവര്‍ മാറ്റലൊക്കെ അങ്ങനെ മാറി വരുന്ന സര്‍ക്കാരിന്റെ പണിയാണ്. അത് പറ്റുന്നില്ലെങ്കില്‍ ഒന്നു പറഞ്ഞേക്കണം 

എത്ര തവണയാണ് പൊലീസ് വീഴ്ച വരുത്തിയതായി താന്‍ പരസ്യമായി സമ്മതിച്ചതെന്ന് മുഖ്യമന്ത്രിക്ക് തന്നെ ഓര്‍മയുണ്ടാവില്ല. സാധാരണ വീഴ്ചയുണ്ടായാല്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. പിണറായിയുടെ ഉറ്റ തോഴനായിരുന്ന ഇ പി ജയരാജന്‍ പോലും മന്ത്രിസ്ഥാനത്തിരുന്ന് വീഴ്ച വരുത്തിയപ്പോള്‍ നടപടിയുണ്ടായി. ആളു പുറത്ത് പോയി. പക്ഷേ ഈ പോലീസ് എത്ര വീഴ്ച വരുത്തിയാലും നടപടിയുണ്ടാകില്ല. അനധികൃത നിയമനമെന്ന് സുപ്രീം കോടതി കണ്ടെത്തിയ ഡിജിപിയായിട്ടു പോലും നടപടിയില്ല. സെന്‍കുമാറിനെ പോലീസിലെടുക്കാനുള്ള നടപടി ചീഫ് സെക്രട്ടറി സ്വീകരിക്കുമെന്നാണ് ആകെയുള്ള ഉറപ്പ്. ഏത് ചീഫ് സെക്രട്ടറി? സെന്‍കുമാറിനെ പുറത്താക്കിയ അതേ നളിനി നെറ്റോ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :