സെന്‍കുമാര്‍ ഇന്ന് കേരള സര്‍ക്കാരിനോട് വലിയ ദയവാണ് കാണിച്ചത്.അതാണ് സുപ്രീംകോടതിയില്‍ വലിയ നാടകമരങ്ങേറിയത്. സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നല്ലോ. അത് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ല. ഈ കാലതാമസം കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് കോടതിയില്‍ ഒരലക്കക്കലക്കാന് സെന്‍കുമാര്‍ തീരുമാനിച്ചിരുന്നതാണ്. പക്ഷേ അതുണ്ടായില്ല. അവസാന നിമിഷം സെന്നിന്റെ വക്കീല്‍ സ്ക്രൂട്ടായി. ഇന്ന് കോടതിയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലോ? സ്വന്തം വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ കോടതി വലിച്ചു കീറി ചുവരില്‍ ഒട്ടിച്ചേനേ. ഒന്നുകില്‍ നാളെയും കാണേണ്ട പിണറായിക്കെതിരെ അത്രയു ദ്രോഹം വേണ്ടെന്ന് സെന്‍കുമാര്‍ വിചാരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ നിയമന ഉത്തരവ് ഉടന്‍ തരാം കൊല്ലരുതെന്ന് പിണറായിക്കു വേണ്ടി ആരെങ്കിലും അപേക്ഷിച്ചിട്ടുണ്ടാകും. ശരിക്കും സെന്‍കുമാര്‍ ഇത്ര ദയവ് കാണിക്കാന്‍ പാടില്ലായിരുന്നു. എത്ര നാളായി ഇങ്ങനെ ജോലിക്കു വേണ്ടി പിന്നാലെ നടക്കുന്നു
സുപ്രീംകോടതിയില്‍ സെന്‍കുമാര്‍ കേസിലുണ്ടായ തിരിച്ചടിയുടെ ചമ്മല് ഇനിയും സര്‍ക്കാരിന് മാറിയിട്ടില്ല. തിരിച്ചടിയെന്ന് പറഞ്ഞാല്‍ ചില്ലറ തിരിച്ചടിയൊന്നുമല്ലല്ലോ കിട്ടിയത്. സത്യത്തില്‍ ഈ ഹരീഷ് സാല്‍വെയെ ഒന്നും കൊണ്ടു വന്ന് വാദിക്കേണ്ട കാര്യമില്ലായിരുന്നു. നമ്മുടെ ജി സുധാകരനെ സര്‍ക്കാര്‍ വക്കീലാക്കി വിട്ടിരുന്നെങ്കില്‍ കേസ് ജയിക്കാമായിരുന്നു
സെന്‍കുമാര്‍ തല്ക്കാലം സര്‍ക്കാരിനെ വെറുതെ വിട്ടേക്കും. പക്ഷേ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ വെറുതെ വിടാന്‍ സാധ്യതയില്ല. നളിനി നെറ്റോയുടെ രണ്ട് റിപ്പോര്‍ട്ടുകളും പിടിച്ചാണല്ലോ സര്‍ക്കാര്‍ അദ്ദേഹത്തെ ഡിജിപി കസേരയില്‍ നിന്ന് ഇറക്കി വിട്ടത്. സെന്‍കുമാര്‍ തിരിച്ചു വന്നാല്‍ നളിനി നെറ്റോ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അതാണല്ലോ രണ്ടുപേരും തമ്മിലെ ഇരുപ്പു വശം