ഈ സര്‍ക്കാരിന് സ്റ്റേറ്റിനെയല്ല, ഓരോ വ്യക്തികളെ നേരിട്ടാണ് കൂടുതല്‍ ശീലം. ഏറ്റവും പുതിയത് സെന്‍കുമാറാണ്. അങ്ങേരാണെങ്കില്‍ സൂപ്രീം കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിയുമൊക്കെയായി എന്നാണ് തന്നെ ഡിജിപി ആക്കുന്നതെന്നും നോക്കി കാത്തിരിക്കുകയാണ്. സുപ്രീം കോടതീന്നൊക്കെ പറഞ്ഞാല്‍ പരമോന്നത കോടതി എന്നൊക്കെയാണല്ലോ ഇതുവരെയുള്ള അറിവ്. എന്നാല്‍ പിണറായി വിജയന് അതൊന്നും പോര. ഉപദേശം വേണം. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വാദിച്ച് തോറ്റുപോയ ഹരീഷ് സാല്‍വെയുടെ തന്നെ ഉപദേശം വേണമെന്നതാണ് അതിലു വലിയ തമാശ. കുറ്റംപറയരുത്. തോറ്റവരെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇടതുപക്ഷം.
സെന്‍കുമാറിന്റെ കാര്യം മറ്റൊരര്‍ഥത്തില്‍ കഷ്ടമാണ്. കോടതിവഴിയൊക്കെ നീതികിട്ടി എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. പണ്ടായിരുന്നേല്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് എന്തിനും ഏതിനും പറയുന്ന ഒരു മുഖ്യമന്ത്രിയെങ്കിലും ഉണ്ടായിരുന്നു. ഇന്ന് അതല്ലല്ലോ സ്ഥിതി.