മണിയാശാന് പരസ്യ ശാസന കൊടുക്കാന്‍ സിപിഎം തീരുമാനിച്ചു. ആശാന് തെറിവിളിക്കുന്നതൊക്കെ പരസ്യമായിട്ടാണല്ലോ. അതുകൊണ്ടാണ് ശിക്ഷയും അങ്ങനെയാക്കിയത്. എകെജി സെന്ററില്‍ കതകടച്ചിട്ട് നടത്തിയ മറ്റേ പരിപാടി, അതായത് പാര്‍ട്ടി യോഗം, അതിനു ശേഷമാണ് നടപടിയുണ്ടായത്. ഇന്നും നിയമസഭയില്‍ ആശാന് ഒരു തെറ്റും ചെയ്തില്ലെന്ന് പറഞ്ഞതാണ് ഇതേ സിപിഎമ്മുകാര്‍. പിന്നെ എന്താണാവോ സംസ്ഥാന സമിതി ചേര്‍ന്നപ്പോള്‍ ആശാന് തെറ്റുകാരനാണെന്ന് തോന്നിയത്. ഇനിയിപ്പോള്‍ നിയമസഭ പിരിഞ്ഞതിനു ശേഷം സ്വന്തം പാര്‍ട്ടിക്കാരെ ആശാന് തെറിവിളിച്ചോ എന്നറിയില്ല. അതോ നിയമസഭയില്‍ പ്രതിപക്ഷം ആശാന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോഴാണോ പാര്‍ട്ടിക്ക് ബോധോദയം ഉണ്ടായത്?
ഒരു നാടന്‍ ഭാഷാ കലാകരനെ എന്നാലും പാര്‍ട്ടി ഇങ്ങനെ ശിക്ഷിക്കരുതായിരുന്നു. ആശാന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിച്ചെന്നാണ് നടപടിക്ക് ന്യായം പറഞ്ഞിരിക്കുന്നത്. അതായത് പാര്‍ട്ടിക്ക് ഇപ്പോഴും യശസൊക്കെ ഉണ്ടെന്ന് ഗ്യാപ്പില്‍ കൂടി സ്ഥാപിച്ചെടുക്കാനുള്ള ഒരു തന്ത്രം. ഇനിയെങ്കിലും പാര്‍ട്ടി ഈ ഇരട്ടത്താപ്പ് കളയണം. ആശാന് തെറ്റു ചെയ്തെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ നിയമസഭയിലും ചാനലിലും ഒന്നും വന്ന് ന്യായീകരിക്കരുത്. അല്ലെങ്കില്‍ പുറത്ത് പറഞ്ഞ ന്യായീകരണമൊക്കെ തന്നെ സംസ്ഥാന സമിതിയിലും പറയണം. ആശാന് കിട്ടാനുള്ളത് പുറത്ത് ലാവിഷായി കിട്ടുന്നുണ്ടല്ലോ
എംഎം മണിയുടെ നാക്ക് ഒന്ന് പിഴച്ചതിനു ശേഷം ഇത് നാക്കുളുക്കലിന്റെ കാലമാണ്. തിരുവഞ്ചൂരിനും മാണിക്കും പിണറായിക്കും ശേഷം ഇതാ എംഎം ഹസന്.