എംഎം മണിയുണ്ടാക്കിയ മുള്ള് തൊള്ളയില്‍ കുടുങ്ങിയിരിക്കുമ്പോഴാണ് ദാ ഇന്ന് അടുത്തത് വരുന്നത്. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് കോടതി. ഏത്. സുപ്രീംകോടതി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യത്തെ വലിയ അഭ്യാസം ഇതായിരുന്നല്ലോ. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബഹറയെ ഡിജിപിയാക്കിയ അഭ്യാസം. അതിനാണ് ഇന്ന് പണി കിട്ടിയത്. മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരുമാരി മറ്റേ പണിയായിപ്പോയി
എല്‍ഡിഎഫും യുഡിഎഫും തമ്മിലെ ഫുട്ബോള്‍ മല്‍സരം അങ്ങനെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുകയാണ്. സത്യത്തില്‍ എല്‍ഡിഎഫേ കളിക്കുന്നുള്ളു. അവരേ ഗോളടിക്കുന്നുള്ളു. അടിക്കുന്നതെല്ലാം സെല്‍ഫ് ഗോളാണെന്നേയുള്ളു. യുഡിഎഫിങ്ങനെ കളിയും നോക്കി നില്‍ക്കുകയാണ്. എംഎം ഹസന്റെയൊക്കെ ഒരു ഭാഗ്യം. ഈ സവിശേഷമായ അവസ്ഥയെ അദ്ദേഹം താത്വികമായി വിശദീകരിച്ചു തരും
എന്നുവച്ചാല്‍ എല്‍ഡിഎഫിന് സംഭവിക്കേണ്ട ദുരന്തങ്ങള്‍ അതാത് കാലത്ത് അവരായിട്ടു തന്നെ സംഭവിച്ചുകൊള്ളും പ്രതിപക്ഷം ഇങ്ങനെ വെറുതെ നോക്കി നിന്നാല്‍ മതിയെന്ന്