E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നാടിളക്കിയ നാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നാടന്‍ നാവുണ്ടായതിന് വിലകൊടുക്കുകയാണ് എംഎം മണി. ആളു തനി നാടനാണ്. നിഷ്കളങ്കനാണ്. സാധാരണ സിപിഎം നേതാക്കളും മണിയാശാനും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. മറ്റു നേതാക്കള്‍ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ഒരു കാര്യത്തെ ന്യായീകരിക്കാന്‍ ശ്രമിക്കും. പക്ഷേ മണിയാശാന്‍ തെറ്റ് ശരിയാണെന്ന് വിശ്വസിച്ചു കൊണ്ട് ന്യായീകരിക്കും. ഉദാഹരണത്തിന് ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടി ശരിയായില്ലെന്ന് അറിയാവുന്ന നേതാക്കളും അതിലെ സാങ്കേതികത്വമൊക്ക പറഞ്ഞ് വാദിക്കും. പക്ഷേ, മണിയാശാന്‍ ആത്മാര്‍ഥമായി വിശ്വസിക്കും മഹിജയെ പൊലീസ് നേരിട്ടതില്‍ ഒരു തെറ്റുമില്ലെന്ന്. ആശാന്‍ എന്തങ്കിലുമൊന്ന് വിശ്വസിച്ചാല്‍ പിന്നെ ഉള്ളു തുറന്നങ്ങ് പറയും. ദേവികുളം സബ് കലക്ടറും ഇടുക്കി കലക്ടറും ആ വായില്‍ നിന്ന് കേട്ടത് അങ്ങനെയാണ് 

എംഎം മണി ആത്മാര്‍ഥമായി വിശ്വസിക്കുന്നത് കയ്യേറ്റങ്ങള്‍ പൊളിക്കാനിറങ്ങുന്നത് മഹാപാതകമാണെന്നാണ്. സാമാന്യബുദ്ധിയുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എന്നാണ്. അങ്ങനെയുള്ളവരെ ഊളമ്പാറയില്‍ കൊണ്ടുപോകണം എന്നു പറയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ തെറ്റേയില്ല. 

ഇടുക്കിയില്‍ പതിറ്റാണ്ടുകളായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ് എംഎം മണി. അവിടെ ദീര്‍ഘകാലം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന് റെക്കോര്‍ഡിട്ടയാളുമാണ്. ആ കാലത്തൊക്കെ തന്നെയാണ് മൂന്നാറിലും മറ്റിടങ്ങളിലും വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതും. അതിനെതിരെ എന്തെങ്കിലും മണിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ചെയ്തതായി കേട്ടിട്ടില്ല. എന്നാല്‍ കയ്യേറ്റം തടയാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അപ്പോള്‍ മണിയും ടീമും രംഗത്ത് വരുന്നതും കണ്ടിട്ടുണ്ട്. അതിപ്പോള്‍ വിഎസ് അച്യുതാനന്ദനല്ല സാക്ഷാല്‍ കാള്‍ മാര്‍ക്സ് കയ്യേറ്റം തടയാന്‍ വന്നാലും ശരി മണി മറുവശത്ത് കാണും. പിന്നയാണീ പീക്കിരി ഐഎഎസുകാര്‍ 

ഈ പ്രസംഗം ഇങ്ങനെ മുന്നേറുന്നതിനിടയ്ക്കാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച പരാമര്‍ശം ആശാനില്‍ നിന്നുണ്ടായത്. അവരെ അവഹേളിച്ചതാണാ പരാമര്‍ശമെന്നു കരുതി ആകെ ഇമോഷണലായിട്ടായിരുന്നു പ്രതികരണമൊക്കെ. അവര്‍ അത് കേട്ടതിങ്ങനെ 

അങ്ങനെയൊക്കെ കേട്ടാല്‍ ഇങ്ങനെയൊക്കെ പ്രതികരിക്കും. അതിലൊരു തര്‍ക്കവുമില്ല. പക്ഷേ, ഇങ്ങനെ ഒരു കാര്യത്തില്‍ മണിയാശാനെ കുരിശില്‍ കയറ്റണോ എന്നു തീരുമാനിക്കും മുമ്പ് ആ പ്രസംഗ ഭാഗം അല്‍പം കൂടി വിശദമായി ഒന്നു കേള്‍ക്കേണ്ടതാവശ്യമാണ്. കാര്യം മണിയാശാന്‍ അശ്ലീലം പറയുന്നവനാണ്, സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ ആശാനാണ്, ഭാഷയെക്കാള്‍ മോശം ശരീരഭാഷയുള്ളവനാണ് എല്ലാം ശരി തന്നെ. പക്ഷേ, പൊമ്പിള ഒരുമൈക്കാര്‍ മോശപ്പെട്ടവരാണെന്ന് വരുത്താനായിരുന്നില്ല അത്രയും പറഞ്ഞത്. ചാനലിനു വച്ചത് പൊമ്പിളയ്ക്ക് കൊണ്ടതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :