ബാബറിപ്പള്ളി കേസില്‍ ഇന്ന് സുപ്രീംകോടതിയുടെ ഒരു വിധിയുണ്ടായിരുന്നു. ഗംഭീര വിധി. എന്താണെന്നു വച്ചാല്‍ എല്‍ കെ അഡ്വാനിയടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് എതിരേ ഗൂഢാലോചനക്ക് കേസുണ്ടാകണം എന്ന വിധി. രണ്ടു കൊല്ലത്തിനകം വിചാചരണയും തീര്‍ക്കണം. നേരത്തേ വേണ്ടെന്ന് വച്ച കേസായിരുന്നു ഇത്. മോദിക്കാലം തുടങ്ങിയതോടെ ഒതുങ്ങിപ്പോയ അഡ്വാനി ഇതോടെ ശരിക്കും സൈഡായി. കാരണം, ഉടന്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ റെഡിയായിരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും മുതിര്‍ന്ന അഡ്വാനി അങ്ങനെ ഒരു താല്പര്യം കാണിച്ചാല്‍ പിന്നെ അത് സാധിച്ചു കൊടുക്കാതിരിക്കാന്‍ മോദിക്കും അമിത് ഷാക്കും കഴിയുമായിരിന്നില്ല. വയസായ ഒരു മനുഷ്യന്റെ ന്യായമായ ഒരാഗ്രഹം നടത്തിക്കൊടുക്കുന്നില്ലെങ്കില് കുറേ പഴി കേള്‍ക്കേണ്ടി വന്നേനെ. ഇതിപ്പോ കേസില്‍പ്പെട്ടതോടെ ആ ടെന്‍ഷന്‍ മാറി കിട്ടി. അഡ്വാനിയുടെ സ്വപ്നവും പോയിക്കിട്ടി
രാഷ്ട്രീയത്തില്‍ മോദിയുടെ ഗുരുവാണ് അഡ്വാനി. ഗുജറാത്ത് കലാപകാലത്ത് മോദിയെ അവിടെ മുഖ്യമന്ത്രിയായി നിലനിര്‍ത്തിയത് അഡ്വാനിയുടെ ശ്രമമാണ്. മോദിയുടെ കീഴിലുള്ള സിബിഐ ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ച നിലപാടാണത്രേ ഈ ഗൂഡാലോചന കേസിനു കാരണം. ഇതിനാണ് ഗുരുദക്ഷിണ എന്നു പറയുന്നത്. ദക്ഷിണ എന്നു പറഞ്ഞാല്‍ ഇങ്ങനെയിരിക്കണം