ലോകത്ത് നടക്കുന്ന എന്തിനെപ്പറ്റിയും അതിപ്പോ ഒരു കല്ലില്‍ തടഞ്ഞ് കാല്‍വഴുതി വീണാല്‍ വരെ താത്വികം തീര്‍ത്തുകളയും നമ്മുടെ സഖാക്കള്‍. ചരിത്രാതീത കാലം തൊട്ടേ അങ്ങനെയാണ് ശീലം. ഇപ്പോ പിന്നെ താത്വികം പറയാന്‍ ബീഡിയും കട്ടന്‍ ചായയും വേണ്ടാ എന്ന വ്യത്യാസം മാത്രമേയുള്ളു. എങ്കിലും പറയുന്നതൊക്കെ ഒന്നാണ്. ജിഷ്ണുവിഷയത്തിലുണ്ടായ വീഴ്ചകളും പ്രതിച്ഛായാ നഷ്ടവും സര്‍ക്കാരിന് തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന് മുഖ്യമന്ത്രി തന്നെ താത്വികം തീര്‍ത്ത് തുടങ്ങുന്നതാവും ഉചിതം. സംഗതി അതു തന്നെ, കുപ്രസിദ്ധമായ ആ അന്തര്‍ധാരകള്‍.
സാമ്രാജ്യത്വം, ബൂര്‍ഷ്വ ഇടപെടലുകള്‍, അട്ടിമറി, കുന്തം കുടചക്രം ഇതുകഴിഞ്ഞാല്‍ അടുത്തത് മാധ്യമങ്ങള്‍ക്ക് നേരെയാണ്.
മാധ്യമങ്ങള്‍ എന്നെങ്കിലും ഈ പാര്‍ട്ടിക്ക് അനുകൂലമായിരുന്നോ·? ഇല്ലെന്നാണല്ലോ ഇതു കേട്ടാല്‍ മനസിലാവുക. അപ്പോ പിന്നെ പാര്‍ട്ടി അധികാരത്തിലെത്തുന്നതിലും മാധ്യമങ്ങള്‍ക്ക് യാതൊരു പങ്കും ഉണ്ടാവാനിടയില്ലല്ലോ. മാധ്യമങ്ങളുടെ യാതൊരു സഹായവുമില്ലാതെ ഇങ്ങനെ അധികാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയുടെ മാത്രം കഴിവുമാകണമല്ലോ. അതുകൊണ്ട് മാധ്യമങ്ങള്‍ എന്തു പറയുന്നു എന്നു നോക്കി സമയം കളയേണ്ട കാര്യമേയില്ല. ജനഹിതമനുസരിച്ചങ്ങ് ഭരിച്ചാട്ടെ. അപ്പോ എല്ലാം ശരിയാവും.
ഇതൊക്കെ നേരെയാക്കിക്കിട്ടാന്‍ എത്ര സമയം വേണമെന്ന് കൂടി പറഞ്ഞാല്‍ സൗകര്യമായിരുന്നു. അതുകഴിഞ്ഞ് നോക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കണക്കാണെങ്കില്‍ അന്ന് യുഡിഎഫ് ആണെങ്കില്‍ അതിനുമുമ്പ് എല്‍ഡിഎഫ് ഇവിടെ ഭരിച്ചിരുന്ന കാര്യം മറക്കരുത്. ഈ അഞ്ചുകൊല്ലം കൂടുമ്പോഴുള്ള കൈമാറ്റം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.