ഇനി നമുക്ക് മൂന്നാറിലേക്ക് പോകാം. അവിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈയ്യേറ്റ നയവും നിലപാടും അറിയാത്ത രണ്ടുപേരുണ്ട്, ഒന്ന് മന്ത്രി എം.എം.മണിയും മറ്റൊന്ന് എംഎല്‍എ രാജേന്ദ്രനുമാണ്. രണ്ടുപേരും സിപിഎമ്മുകാരാണെങ്കിലും സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും കൈയ്യേറ്റത്തിന്റെ കാര്യത്തില്‍ വേറെ ഏതോ പാര്‍ട്ടിക്കാരാണ്.
മൂന്നാറിലെ സഖാക്കള്‍ക്കൊരു പ്രശ്നമുണ്ട്. എന്തുപ്രശ്നമുണ്ടായാലും ഒന്ന് പറഞ്ഞ് രണ്ടാമത് കൈവെട്ടും കാലുവെട്ടും എന്നൊക്കെയങ്ങ് പറഞ്ഞുകളയും. ഒരു ഗുണ്ടാസെറ്റപ്പ് പോലെയാണ്. ദേവികുളം സബ് കലക്ടറാണ് ഇപ്പോലത്തെ കരട്. കാരണം അങ്ങേര് കൈയ്യേറിയ സ്ഥലമൊക്കെ ഒഴിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങി എന്നതാണ്. തൊഴിലാളിവര്‍ഗ പാര്ട്ടിക്കാര് കുറച്ച് സ്ഥലം കൈയ്യേറി റിസോര്‍ട്ട് പണിഞ്ഞ് മുതലാളിമാരാകുന്നതില് എന്താണിത്രം പ്രശ്നമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇനിയിപ്പോ സ്ഥലം കൈയ്യേറിയാലും റിസോര്‍ട്ട് പണിതാലും തൊഴിലാളി പ്രസ്ഥാനക്കാരനായി ജീവിച്ചാല്‍ പോരേ എന്നായിരിക്കും അവര്‍ കരുതുന്നത്.
ഇതൊക്കെ കേട്ടാല്‍ തോന്നും സിപിഎമ്മിനും സിപിഐക്കും മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ രണ്ട് നിലപാടാണെന്ന്.
എങ്കില്‍ മൂന്നാറില്‍ പ്രതിപക്ഷം കളിക്കുന്നത് സിപിഐ അല്ലെന്ന് കാരാട്ടിനെ അറിയിക്കാന്‍ ആരെങ്കിലും തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.