നാട്ടിലിപ്പോ ഇറങ്ങി നടക്കുന്നെങ്കില്‍ സൂക്ഷിക്കണം. ഡിജിപി എന്ന് ഒരുതരത്തിലും ഒരിടത്തും മിണ്ടരുത്. ചുറ്റിലും ബഹ്റാജിയുടെ ശിങ്കിടികള്‍ കറങ്ങിനടപ്പുണ്ട്. കൊച്ചിയില്‍ കോലം കത്തിച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ് യു കാര്‍ക്കിടയില്‍ നുഴഞ്ഞു കഴയറി കോലം അടിച്ചുമാറ്റിയാണ് പൊലീസ് യജമാന ഭക്തി ആവോളം കാണിച്ചത്. ഡയറക്ടര്ജനറല്ഓഫ് പ്രോസിക്യൂഷന്റെ കോലവുമായിട്ടായിരുന്നു പിള്ളേരുടെ വരവ്. രണ്ടിന്റേയും ചുരുക്കപ്പേര് ഡിജിപി എന്നായിപ്പോയതാണ് പ്രശ്നം.
ഇനി വേനലില്‍ ഒരു മഴ. പാട്ടുപാടി മഴപെയ്യിക്കുന്നത് കേട്ടിട്ടുണ്ടല്ലോ. ഇത് സാഹിത്യം പ്രസംഗിച്ചുള്ള മഴപ്പെയ്ത്താണ്.