E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒക്കെ ഒരു കോളില്‍ തീര്‍ന്നു, സിംപിള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടില്‍ നടക്കുന്നതൊക്കെ വെറും കോമഡിയാണ്. ഇനി അങ്ങനെ അല്ല എന്ന് ബുദ്ധിജീവികള്‍ പറഞ്ഞാലും വിട്ടുതരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഒന്ന് നോക്ക്. കഴിഞ്ഞ നാലഞ്ചുദിവസം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു വിഷയത്തിന്റെ അന്ത്യം എങ്ങനെയെന്ന് നോക്കിയാല്‍ മതി. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ ഡിജിപിയെ കാണാന്‍ വരുന്നു. കൂടെ ബന്ധുക്കളും അടുപ്പക്കാരും എല്ലാം കൂടി ഒരു പത്തുപതിനാറുപേര്‍. ആ സമയത്ത് ബഹ്റാജിയും കൂട്ടരും ബലംപിടിച്ചു. സംഗതി പൊലീസ് അങ്ങനെ ഓവറാക്കി എല്ലാം ചളമാക്കിയിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും അതിലും ബലംപിടിച്ചു. നാട്ടിലുള്ള സകലമാന ജനങ്ങളും സംഗതി ശരിയായില്ലെന്ന് പറഞ്ഞിട്ടും ന്യായീകരണ തൊഴിലാളികള്‍ക്കും സര്‍ക്കാരിനും മാത്രം കാര്യം മനസിലായതുമില്ല. എന്നിട്ടെന്തായി? എന്നിട്ടെന്താവാനാ? ഒക്കെ ഒരു കോളില്‍ തീര്‍ന്നു. സിംപിള്‍.
***************
ജനാധിപത്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് കാലത്തിനനുസരിച്ച് മാറുന്ന ഒന്നാണ്. അല്ലാതെ ഊരിപ്പിടിച്ച വാളുകള്‍ക്കും കത്തിക്കുമിടയിലൂടെ നടക്കുന്നതും എതിര്‍ക്കുന്നവരെ 51തവണ വെട്ടുന്നതുമൊക്കെയാണ് ഇക്കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതുന്നവരെ എന്തുവിളിക്കാനാ. പിണറായി സഖാവിന് മനസിലാകാത്തതും കാനം രാജേന്ദ്രന് മനസിലായതും ന്യായീകരണ തൊഴിലാളികള്‍ക്ക് ഒരിക്കലും മനസിലാകാത്തതും ജിഷ്ണു പ്രണോയിയുടെ മനസിലാക്കി കൊടുത്തതും അതാണ്. ഇനിയെങ്കിലും മറക്കരുത്. ഓര്‍മകളുണ്ടായിരിക്കണം.
******************
ഭരണം കൂടുതല്‍ സുഗമമാക്കാനും എല്ലാ തലങ്ങളിലും ഇടപെടല്‍ ഉറപ്പാക്കാനും വേണ്ടി കുറെ ഉപദേശികളെ വച്ച മുഖ്യമന്ത്രിയാണ് പിണറായി. പക്ഷേ എല്ലാം കുളമാക്കാനാണോ ഇവര്‍ എന്ന് മറിച്ചുചോദിക്കേണ്ടിവരും. ഒരുവിധം കുളമായ സമയത്താണ് പ്രൈവറ്റ് സെക്രട്ടറിയായി കണ്ണൂരില്‍ നിന്ന് മറ്റൊരാള്‍ എത്തുന്നത്. ചാര്‍ജ് ഏറ്റെടുത്ത ശേഷം കിട്ടിയ ആദ്യത്തെ പരിപാടിയായിരുന്നു മഹിജയുടെ ഡിജിപി ഓഫിസിനുമുന്നിലെ സമരം. ജയരാജന്‍ സഖാവന് താന്നാലാവും വിധം സംഗതി ജോറാക്കുകയും ചെയ്തു.
*****************
മുമ്പ് ഈ ജയരാജന്‍ സഖാവ് ജയിലില്‍ പോയിരുന്നു. ജഡ്ജിമാരെ അവഹേളിച്ചു എന്നതായിരുന്നു കേസ്. കാരണം, പാതയോരങ്ങളിലെ സമരവും പൊതുസമ്മേളനവും പാടില്ലെന്ന് വിധിവന്നു. അതിനെതിരെയായിരുന്നു അറ്റാക്ക്. സമരം ജനങ്ങളുടെ പ്രാഥമികാവശ്യമാണെന്ന് അന്ന് സഖാവ് പറഞ്ഞിരുന്നു. ഇന്നത് പറയാന്‍ വഴിയില്ല. കാരണം ഷാജഹാന്‍, ഷാജര്‍ ഖാന്‍ എന്നിവരെയൊക്കെ പിടിച്ച് അകത്തിട്ടിരിക്കുകയാണല്ലോ. അതും സമരത്തിന് ഗൂഢാലോചന നടത്തി എന്നുപറഞ്ഞ്. ഈ കാലം പോയ ഒരു പോക്കേ.
*****************
അതുകൊള്ളാം. കുറേ കാലത്തേക്ക് കേള്‍ക്കാത്ത ആ രാജ്യാന്തര ഗൂഢാലോചന സിദ്ധാന്തം ഇറക്കുന്നത് എന്തുകൊണ്ടും നന്നാവും. മാത്രമല്ല, വെറുതെ ആളുകളെ ജയിലിടുന്നതിനെതിരെ നയപ്രഖ്യാപനം നടത്തിയ പാര്‍ട്ടി, അധികാരം കിട്ടിയപ്പോള്‍ ഷാജഹാന്റെ അറസ്റ്റില്‍ ഇനി നയം തിരുത്തിയതാവാനും വഴിയുണ്ട്. എന്തിലും വൈരുദ്ധ്യാത്മകമായ ഒരിടപെടല്‍ എപ്പോഴും നടത്തിക്കോണം.
****************
സമരം സര്‍ക്കാരിനാകെ ചീത്തപ്പേരായെങ്കിലും പിണറായി സ്തുതികള്‍ക്ക് പഞ്ഞമൊട്ടും ഇല്ല എന്നതാണ് പിണറായി വിജയന്‍ തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതൊരുമാതിരി ആളെ കളിയാക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടതുപോലെയാണ്. ഒരാള്‍ക്ക് ചെറിയൊരു ക്ഷീണം വന്നാല്‍ നമ്മളാരും അയാളെ മുന്നില്‍ നിര്‍ത്തി നാട്ടുകാര്‍  കേള്‍ക്കെ പൊക്കി പൊക്കി പറയാറില്ലല്ലോ. അത് മാനസികമായി അയാളെ തകര്‍ക്കുന്ന ഒരേര്‍പ്പാടാണ്. ഇതിനൊക്കെ സമയവും കാലവുമൊക്കെയില്ലേ. ക്ഷമിക്കണം, ന്യായീകരണക്കാരേയും ഭക്തജനങ്ങളേയും ഇവിടെ ഉദ്ദേശിച്ചിട്ടില്ല കെട്ടോ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :