E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഹസന്റെ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ന് കേരളത്തില്‍ ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ ഈ ഹര്‍ത്താല്‍ അങ്ങനെയല്ല. ഹര്‍ത്താലിനെതിരെ ഉപവാസം നടത്തിയ എഎം ഹസന്‍ അധ്യക്ഷനായ കോണ്‍ഗ്രസും ഹര്‍ത്താലിനെതിരെ നിയമം കൊണ്ടു വരാന്‍ പുറപ്പെട്ട രമേശ് ചെന്നിത്തലയും ഒക്കെയാണ് ഇത്തവണ ഹര്‍ത്താല്‍ നടത്തിയത്. അതൊരു പുതുമയായിരുന്നു 

പറയുന്ന വാക്ക് പാലിക്കാത്തവരാണ് നേതാക്കള്‍ എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ. ഇതേ രമേശ് ചെന്നിത്തല ഭരണപക്ഷത്തായിരുന്നപ്പോള്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്ലുകൊണ്ടു വരാന്‍ കാരണമെന്തായിരുന്നു? ഹര്‍ത്താല്‍ ജനദ്രോഹകരമാണ് എന്ന ചിന്തകൊണ്ടു തന്നെയാണല്ലോ. ചെന്നിത്തലയുടെ പാര്‍ട്ടി പ്രതിപക്ഷത്തെത്തിയപ്പോള്‍ കേരളത്തിലെ ജനം മുഴുവന്‍ മാറി പുതിയ ജനം വന്നിട്ടൊന്നുമില്ലല്ലോ. പിന്നെന്തിനാ ഒരിക്കല്‍ നിയന്തിക്കാന്‍ നിന്ന ഹര്‍ത്താലിനെ വീണ്ടും കൊണ്ടു വരുന്നത്? 

പ്രതിഷേധിക്കേണ്ട സംഭവമുണ്ടായാല്‍ പ്രതിഷേധിക്കണം. അതിന് ആരും എതിരു പറയില്ല. പക്ഷേ ഹര്‍ത്താല്‍ നടത്തി കടയടച്ചും ജനങ്ങളുടെ വഴിതടഞ്ഞും പ്രതിഷേധിച്ചാലേ പ്രതിഷേധമാകൂ എന്ന് ചിന്തിക്കുന്നിടത്താണ് കുഴപ്പം. പ്രതിഷേധം മനസിലുണ്ടാകേണ്ടതാണ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന കാര്യങ്ങള്‍ അറിഞ്ഞവര്‍ക്കെല്ലാം ആ പ്രതിഷേധം ഉണ്ടായിക്കഴിഞ്ഞു. ഇവരിങ്ങനെ ഹര്‍ത്താല്‍ നടത്തി ഉള്ള പ്രതിഷേധം ഇല്ലാതായി അത് ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്കെരിരെ ആകുകയേ ഉള്ളു 

ഹസനും ചെന്നിത്തലയുമൊക്കെ ആവര്‍ത്തിച്ചു പറയുന്ന കേട്ടു. 10 മാസമായിട്ട് ഞങ്ങള്‍ ഹര്‍ത്താല്‍ നടത്തിയില്ലല്ലോ എന്ന്. എന്തോ പത്ത് മാസം ജനങ്ങളോട് ഔദാര്യം കാണിച്ച മാതിരി. ആട്ടെ , ഈ മലപ്പുറത്തെ മാത്രം എന്തിനാണ് ഹര്‍ത്താലിന്‍ നിന്ന് ഒഴിവാക്കിയത്. സാധാരണ പാലും പത്രവും ഒഴിവാക്കുന്ന മാതിരി. 

അതാണ്. അവിടെ എന്തോ അത്യാവശ്യമുണ്ട്. എന്താണ് ആ അത്യാവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണം. ആര്‍ക്കാണ് പ്രചാരണം നടത്തേണ്ട അത്യാവശ്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്. അല്ലാതെ വോട്ടര്‍മാര്‍ക്ക് ഇന്നൊരു ദിവസം പ്രചാരണ പരിപാടി കണ്ടില്ലെന്ന് വച്ച് അന്നം മുട്ടിപ്പോകുകയൊന്നുമില്ലല്ലോ. കേരളത്തില്‍ മുഴുവനുമുള്ള സാധാരണക്കാര്‍ക്ക് ഒരുപാട് അത്യാവശ്യങ്ങള്‍ ഇന്നത്തെ ദിവസത്തിലുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് മലപ്പുറത്ത് പ്രചാരണം നടത്തുക എന്നതിനേക്കാള്‍ വലിയ അത്യാവശ്യം. അതിനൊന്നും ഒരു വിലയുമില്ലേ സാറമ്മാരേ. ഹര്‍ത്താലിനെതിരെ ഉപവസിച്ച ഹസ്സന്‍ എങ്കിലും മറുപടി പറയണം 

ഇതുപോലെ ഒരു ഗൗരവത്തിന്റെ കഥ എല്ലാ ഹര്‍ത്താലിനും അത് നടത്തുന്നവര്‍ക്ക് പറയാനുണ്ടാകും. ഹസന്റെ ഗൗരവം പോലെ തന്നെ അവര്‍ക്ക് അതിന് പ്രധാന്യവുമുണ്ടാകും. ഇതേ ഹസന്‍ മലപ്പുറത്ത് ഹര്‍ത്താല്‍ ഒഴിവാക്കിയതെന്തിനാ? അവിടെ പൊലീസ് അതിക്രമം എന്ന പ്രശ്നത്തിന് വലിയ ഗൗരവം ഇല്ലേ. അവിടെ പ്രശ്നം വേറെയാണ്. അവിടെ നേതാക്കളുടെ പ്രസംഗവും പരിപാടിയുമൊക്കെ നേരത്തേ തീരുമാനിച്ചു പോയതാണ്. അത് മാറ്റിവച്ചാല്‍ ആകെ അലമ്പാകും. ഒരു കാര്യം മനസിലാക്കണം. ഇവിടത്തെ സാധാരണക്കാരും ഇന്നത്തെ ദിവസത്തേക്കായി പലതും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അത് പെട്ടെന്ന് മാറ്റി 

സ്വന്തം അഭിപ്രായത്തിന് സ്വന്തം പാര്‍ട്ടിയില്‍ ഒരു വിലയുമില്ലെന്ന് മനസിലാക്കുന്ന ഈ മനസുണ്ടല്ലോ. അത് നമിക്കണം. ഇദ്ദേഹത്തെ കെപിസിസിയുടെ സ്ഥിരം പ്രസിഡന്റാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :