പണത്തിന്റെ കാര്യത്തില്‍ എന്നും ഇങ്ങനെ ഇല്ലായ്മ പറയാനേ സത്യത്തില്‍ തോമസ് ഐസക്കിന് പറ്റുന്നുള്ളു. അതുകാണുമ്പോള്‍ സങ്കടം വരും. നമ്മുടെയൊക്കെ ഒരു ധനമന്ത്രിയല്ലേ ഇത്. കിഫ്ബിയില്‍ നിന്ന് പെന്ഷന് കൊടുക്കാമെന്നൊക്കെ പറയാമായിരുന്നു. പക്ഷേ അപ്പോഴും നോട്ടാണല്ലോ പ്രശ്നം. ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്ക് ചില ബിജെപി ബൗദ്ധിക് പ്രമുഖന്മാരൊക്കെ പറയുന്നപോലെ സ്വന്തമായി കുറച്ച് നോട്ട് അച്ചടിച്ച് റിസര്‍വ് ബാങ്കിനോട് പ്രതികാരം ചെയ്യണം സര്.