E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒരു ഐതിഹാസിക ഉപവാസ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഉച്ചഭക്ഷണം കഴിക്കുന്നത് വരെ വേറൊരു ഭക്ഷണവും കഴിക്കാതെ, ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ നമ്മുടെ പ്രതിപക്ഷനേതാവ് ഇന്നൊരു സമരം നടത്തി, വിദ്യാഭ്യാസവകുപ്പിനെതിരെ. വകുപ്പ് മന്ത്രി രാജിവെക്കണം എന്നൊക്കെ ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തലയുടെ ഐതിഹാസിക സമരം. ചെന്നിത്തല പട്ടിണി കിടക്കുന്നത് കണ്ട് ഇനിയെങ്ങാനും രവീന്ദ്രനാഥ് രാജിവച്ചുപോയാലോ എന്നുവരെ ആശങ്കയുണ്ടായിരുന്നു, ചില കോണ്‍ഗ്രസുകാര്‍ക്ക് മാത്രം. ഏതായാലും മലയാളം പരീക്ഷയ്ക്ക് ഇംഗ്ലീഷ് ചോദ്യങ്ങള്‍ കിട്ടിയതുപോലെ ഉപവാസം എന്നൊക്കെ പേരിട്ട് ചെന്നിത്തല നടത്തിയ സമരപരിപാടിയും പ്രസ്തുത വിഷയവുമായി വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നായിരുന്നു. 

*******************************************************

സത്യത്തില്‍ അബ്ദുറബ്ബാണ് രക്ഷപ്പെട്ടത്. റബ്ബ് പോലും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. അമ്മാതിരി കൈയ്യടിയായിരുന്നല്ലോ മന്ത്രിയായിരുന്നപ്പോള്‍ റബ്ബ് വാരിക്കൂട്ടിയത്. പുതിയ സര്‍ക്കാര് വന്നപ്പോ വിദ്യാഭ്യാസം ഒരു പ്രഫസറെ അങ്ങ് ഏല്‍പ്പിച്ചതോടെ റബ്ബ് ഒന്നുകൂടി ഞെട്ടിപ്പോയതാണ്. പ്രഫസറെങ്ങാനും വകുപ്പ് നന്നാക്കിക്കഴിഞ്ഞാല്‍ തന്റെ പേര് ഒന്നുകൂടി മോശമാവും. പക്ഷേ റബ്ബിന്റെ റബ്ബേ എന്നുള്ള വിളി കേള്‍ക്കേണ്ടിടത്ത് കേട്ടിട്ടുണ്ടാവണം. അല്ലെങ്കില്‍ പിന്നെ ഇതുപോലൊരു മധുര പ്രതികാരത്തിന് ഇതിനുമുമ്പ് ഏത് രാഷ്ട്രീയക്കാരനാണ് ഇത്രയും ഭാഗ്യം കിട്ടിയിട്ടുള്ളത്. മന്ത്രിയായ കാലത്ത് പോകുന്നിടത്തെല്ലാം  കരിങ്കൊടിയുമായി ചാടിവീഴുന്ന എസ്എഫ്ഐക്കാരേയും ഡിഫിക്കാരേയും ഒന്നും ഇപ്പോള്‍ കാണാത്തതാണ് അദ്ദേഹത്തിന് ആകെയുള്ള ഒരു പരിഭവം. പക്ഷേ എംഎസ്എഫിനും യൂത്ത് ലീഗിനും ആവാമായിരുന്നു എന്ന് ഒന്നോര്‍മിപ്പിക്കുന്നു.

**********************************************************

കെപിസിസി പ്രസിഡന്റായശേഷം പാര്‍ട്ടി മുന്‍കൈയ്യെടുത്ത് നടത്തുന്ന ആദ്യസമരം കൂടിയാണ് എംഎം. ഹസനെ സംബന്ധിച്ച് ചെന്നിത്തലയുടെ ഉപവാസം. മുമ്പ് ഹസനും ഇതുപോലെയൊരു ഉപവാസം നടത്തി പരിഹാസം കിട്ടിയതുകൊണ്ടാവണം ഉപവാസമിരിക്കുന്ന ചെന്നിത്തലയെ ആവുന്നത്ര പ്രോല്‍സാഹിപ്പിച്ചിട്ടാണ് ഹസന്‍ജി വേദി വിട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :