E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പഠിച്ചിട്ട് കേറിയാൽ മതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ എല്ലാവരും വലിയ പ്രതീക്ഷയോടെ നോക്കിയ ഒരു മന്ത്രിയാരുന്നു രവീന്ദ്രനാഥ്. കിട്ടിയ വകുപ്പ് വിദ്യാഭ്യാസം. നേരത്തേ അബ്ദു റബ് ഭരിച്ച വകുപ്പായതു കൊണ്ട് ഇത്തവണ ആരു വന്നാ കസേരയില്‍ ഇരുന്നാലും ഒരു മിനിമം ഇമേജ് കിട്ടുമായിരുന്നു. ഇതിപ്പോ സ്വയം ഒരു അധ്യാപകനായതു കൊണ്ട് നല്ല ഗ്ലാമറായിരുന്നു. നല്ല അധ്യാപകന്‍ നല്ല വിദ്യാഭ്യാസ മന്ത്രിയാകണമെന്നില്ലെന്ന് അദ്ദേഹം വേഗം തെളിയിച്ചിരിക്കുകയാണ്. വകുപ്പില്‍ കാര്യങ്ങള്‍ തോന്നിയപോലെ. ഇന്നിതാ മലയാളം പരീക്ഷക്ക് ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍. ഹിന്ദി പരീക്ഷക്ക് തമിഴിലായിരിക്കും ചോദ്യം പിള്ളേരൊക്കെ ഒന്നു സൂക്ഷിച്ചോ 

അബ്ദു റബ്ബിന്റെ കാലത്ത് വെറുതെ സ്കൂള്‍ വരാന്തയില്‍ മഴനനയാതെ കയറി നിന്നവര്‍ക്കും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇനിമുതല്‍ ആ സര്‍ട്ടിഫിക്കറ്റ് അങ്ങനെ എളുപ്പത്തില്‍ വാങ്ങിപ്പോകുന്നത് ഒന്നു കാണണമല്ലോ എന്നായി രവീന്ദ്രനാഥ്. നമ്മള്‍ വിചാരിച്ചു ചോദ്യം കടുപ്പത്തിലാക്കുമെന്ന്. വകുപ്പ് അവിടെയും നിന്നില്ല. പന്ത്രണ്ടാം ക്ലാസിന്റെ ചോദ്യം പത്താം ക്ലാസിനിട്ടും ഭാഷ മാറ്റിച്ചോദിച്ചും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചു. പ്രതിപക്ഷത്ത് കോണ്‍ഗ്രസായതിനാല്‍ ഈ ചോദ്യപ്പേപ്പറൊന്നും വായിച്ച് മനസിലാക്കി വിമര്‍ശിക്കാന്‍ വരില്ലെന്നാണ് കരുതിയത്. എന്നാല്‍ തെറ്റി. രമേശ് ചെന്നിത്തലയൊക്കെ ഹിന്ദി ചോദ്യങ്ങളെ വരെ ചോദ്യം ചെയ്തു തുടങ്ങി 

വിദ്യാഭ്യാസ മന്ത്രിയല്ല ഈ ചോദ്യങ്ങള്‍ എഴുതി ഉണ്ടാക്കുന്നതും ക്ലാസില്‍ കൊണ്ട് വിതരണം ചെയ്യുന്നതും. പക്ഷേ ഇതിനൊക്കെ ഉള്ള ഒരു സംവിധാനത്തെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാന്‍ ഉള്ള കഴിവ് മന്ത്രി കാണിക്കണം. സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ വിളിച്ചാല്‍ അവിടെപ്പോയി ക്ലാസെടുക്കലല്ല മന്ത്രിയുടെ ജോലിയെന്ന് മന്ത്രി മനസിലാക്കണം. ഗുരുശാപം എന്നു പറയുന്ന പോലെ തന്നെ വലിയ കാര്യമാണ് ഈ ശിഷ്യ ശാപവും. ഒരുപാടു പിള്ളേരുടെ ഭാവിയാണ് സാറേ നിങ്ങടെ കയ്യില്‍. മാത്രവുമല്ല ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ രവീന്ദ്രന്‍ മാഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഞങ്ങള്‍ക്ക് നഷ്ടമാകും. അത് വിഷമമുള്ള കാര്യമാണ്. പിന്നെ അവിടെ വരുന്നത് ആരാകുമെന്ന് ഒരു പിടിയുമില്ല. അതൊഴിവാക്കാന്‍ സാറു തന്നെ വിചാരിച്ചാലേ നടക്കൂ. ഇപ്പോ തന്നെ പണ്ട് നല്ലതു പറഞ്ഞിരുന്നവരുടെ ഒക്കെ അഭിപ്രായം മാറിത്തുടങ്ങി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :