സ്വന്തം പാര്‍ട്ടിയിലെ മന്ത്രി രാജിവക്കുമ്പോള്‍ സന്തോഷിച്ച ഏക മനുഷ്യന് തോമസ് ചാണ്ടിയാകണം. തിരഞ്ഞെടുപ്പിന് മുമ്പേ താനൊരു മന്ത്രിയാണെന്നായിരുന്നു വയ്പ്. പിണറായി പക്ഷേ സമ്മതിച്ചില്ല. ഇനി സമ്മതിക്കാലോ. നിയമസഭയില്‍ ശശീന്ദ്രന് കഴിഞ്ഞാല്‍ എന്‍സിപിക്ക് പിന്നെ ചാണ്ടിയല്ലേ ഉള്ളൂ. ചാണ്ടിക്കാണെങ്കില്‍ ഒന്നിന്റേയും കുറവുമില്ല. മന്ത്രിക്കുപ്പായം തയ്പ്പിച്ച് റെഡിയായിരിക്കുകയാണ്. പക്ഷേ ആ കുപ്പായം ചാണ്ടിയിട്ട് കാണുന്നതിനോട് സിപിഎമ്മിന് വല്യ താല്പര്യം പോര.