പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനസിന് അല്പം വിഷമം പിടിച്ചു നിന്നാലെന്ത്, എ.എന്‍. രാധാകൃഷ്ണനെപ്പോലുള്ളവര്‍ മലപ്പുറത്ത് തകര്‍ക്കുകയല്ലേ. ഈ അടുത്ത കാലത്ത് ബിജെപിയുടെ പരിപാടികളിലൊക്കെ വല്ലതും പറഞ്ഞ് ആളാവുന്ന പരിപാടി രാധാകൃഷ്ണന്‍ജി മലപ്പുറത്തും തുടരുകയാണ്. കുഞ്ഞാലിക്കുട്ടി പിണറായി രഹസ്യകൂടിക്കാഴ്ച ഇനി ഒരു രഹസ്യമേയല്ല. കാരണം അത് പുറത്തുനിന്നുള്ള മൂന്നാമതൊരാള്‍ കണ്ടിട്ടുണ്ട്.
കൈയ്യില്‍ തെളിവില്ലാതെ എന്തെങ്കിലും പറയുന്ന ബിജെപിക്കാരെപ്പോലെയല്ല രാധാകൃഷ്ണന്‍ജി. അടച്ചിട്ട മുറിയില്‍ പിണറായിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഡീലിങ്സ് എന്തൊക്കെയാണെന്ന് പിണറായിക്കോ കുഞ്ഞാലിക്കുട്ടിക്കോ പുറത്തുവിടാവുന്നതാണ്. അങ്ങനെ പുറത്തുവിട്ടാല്‍ അതിന് പിന്നാലെ ബാക്കി എ.എന്‍.രാധാകൃഷ്ണനും പുറത്തുവിടുന്നതായിരിക്കും. ഡീല്‍ എന്നുപറഞ്ഞാല്‍ അതാണ്.