E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 20 2017 11:19 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ഇലക്ഷൻ സ്‌പെഷലിസ്റ്റ് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലാകാലങ്ങളായിട്ടുള്ള കേരളത്തിലെ തിരഞ്ഞെടുപ്പുകളിലെ ഒരു സ്ഥിരം പരിപാടിയാണ് വെള്ളാപ്പള്ളി നടേശന്റെ തിരഞ്ഞെടുപ്പ് പ്രവചനം. പണ്ട് മികച്ച പ്രവചനത്തിന് സ്വര്‍ണ മോതിരമൊക്കെ സമ്മാനം വാങ്ങിയിട്ടുള്ള ആളാണ്. ഇത്തവണയും നടേശന്‍ മുതലാളി പതിവു മുടക്കിയില്ല 

ബിജെപി വരെ ജയിക്കുമെന്ന് അവകാശവാദം പറയുന്ന തിരഞ്ഞെടുപ്പാണെന്ന് അറിഞ്ഞു കൊണ്ടാണോ എന്തോ ഇങ്ങനെ പ്രവചിക്കുന്നത് 

എല്ലാവരും പന്തയത്തില്‍ തോറ്റാല്‍ മീശയെടുക്കുമെന്ന് ബെറ്റുവക്കുമ്പോള്‍ മീശയില്ലാത്ത വെള്ളാപ്പള്ളിയെപ്പോലെയുള്ളവര്‍ക്ക് ഇങ്ങനയേ പറയാന്‍ പറ്റൂ. എന്തുകൊണ്ടാണീ ബിജെപി വിരോധമെന്നറിയാന്‍ ഇടവേള കഴിയും വരെ കാത്തിരിക്കുക 

ഈ ബിജെപിയും ബിഡിജെഎസും അധികനാള്‍ ഇങ്ങനെ മുന്നോട്ട് പോകില്ല. വെള്ളാപ്പള്ളി നടേശന്‍ കുറച്ചു ദിവസമായി മുറുമുറുക്കുന്നു. ഇന്നിതാ രണ്ടും കെട്ട് പൊട്ടിത്തെറിക്കുകയും ചെയ്തു. മലപ്പുറത്ത് സ്ഥാനാര്‍ഥിയെ ആരോടുമാലോചിക്കാതെ പ്രഖ്യാപിച്ചതാണ് പറയുന്ന കാരണമെങ്കിലും അതുമാത്രമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മകന്‍ തുഷാര്‍ അമിത് ഷായെ കാണാന്‍ കോയമ്പത്തൂരിലേക്ക് പോയ സമയത്ത് തന്നെ വെള്ളാപ്പള്ളി ഇങ്ങനെ തുറന്നടിച്ചെങ്കില്‍ , അതിനര്‍ഥം പ്രശ്നം പരിഹരിക്കപ്പെടരുത് എന്നു തന്നെയാണ്. കാര്യം ഇത്രയേ ഉള്ളു. വെള്ളാപ്പള്ളി പ്രതീക്ഷിച്ചത് അല്ലെങ്കില്‍ ബിജെപി കൊടുക്കാമെന്ന് പറഞ്ഞത് ഇതുവരെ കിട്ടിയില്ല. 

മുന്നണി രാഷ്ട്രീയത്തിന്റെ നിലനില്‍പ് അതിനകത്തെ പാര്‍ട്ടികളുടെ വിലപേശല്‍ ശക്തിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഇവിടെയിപ്പോള്‍ ബിജെപിയോട് ഒന്നും പേശാന്‍ ആര്‍ക്കും വകുപ്പില്ല. ബിജെപിയെ സംബന്ധിച്ച് ഇവരുമായൊന്നും കൂട്ടുകൂടിയിട്ട് വലിയ മെച്ചമൊന്നുമുണ്ടായില്ല. പിന്നെ കുറേ സ്ഥാനമാനങ്ങള്‍ കൊടുത്ത് കൂടെ കൊണ്ടു നടന്നിട്ടും വലിയ കാര്യമില്ല. കേരളത്തിനു പുറത്താണെങ്കില്‍ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയും. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയായതുകൊണ്ട് യുപിയില്‍ ജയിക്കുമ്പോഴും കുമ്മനത്തിന് തോന്നും താനും ജയിച്ചെന്ന്. അതുകൊണ്ട് വെള്ളാപ്പള്ളിക്ക് ചെവികൊടുക്കാന്‍ ബിജെപിക്ക് തല്‍ക്കാലം സമയം ഉണ്ടാവില്ല. സോറി 

ബിജെപിയിലെ ആരും കേള്‍ക്കാനില്ലെങ്കില്‍ നടേശന്‍ മുതലാളി ഇങ്ങനെ വെറുതെ വര്‍ത്തമാനം പറഞ്ഞ് സമയം കളയരുത്. പണ്ട് മുന്നണിയൊന്നുമില്ലാതെ ചുമ്മാ ഇരുന്നപ്പോള്‍ എന്തായിരുന്നു ഗമ. സംസ്ഥാന രാഷട്രീയത്തില്‍ വെറുതെ അഭിപ്രായമൊക്കെ പറഞ്ഞ് ഇരുന്നാല്‍ മതിയായിരുന്നു. എല്ലാ പാര്‍ട്ടിയിലെയും നേതാക്കള്‍ ഇങ്ങോട്ട് വന്നു കണ്ട് താണു വണങ്ങി പോയേനെ. ഇതിപ്പോ കഷ്ടമായിപ്പോയി 

ഇനിയും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുത് എന്നാണ് ഞങ്ങളുടെ ഒരിത്. എന്തെങ്കിലുമൊക്കെ ചെയ്യണം. എന്നാലേ വല്ലതുമൊക്കെ നടക്കൂ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :