E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സഖാവിന്റെ മലപ്പുറം പാര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം അങ്ങനെ യുദ്ധക്കളമായി വീണ്ടും. വലിയ ഡ്രാമയൊന്നുമില്ലാത്ത തിരഞ്ഞെടുപ്പാണ്. ഇപ്പോഴുണ്ടാകുന്ന തമാശയൊക്കെ തന്നെയേ ഉള്ളു കാണാനും ആസ്വദിക്കാനും. ലീഗിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനിറങ്ങുന്ന ആളാണ് അല്‍പമെങ്കിലും കളറു തരുന്നത്. പി കെ കുഞ്ഞാലിക്കുട്ടി.. ആളു ചില്ലറക്കാരനല്ല. മുന്‍ മന്ത്രിയായിരുന്നതാണ്. ഉപമുഖ്യമന്ത്രിയാകുമെന്നൊക്കെ കേട്ടതാണ്. കേരളം തനിക്ക് തീരെ ചെറിയ തട്ടകമാണെന്ന് തോന്നിയതാണ് എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്സഭയ്ക്ക് മല്‍സരിക്കാന്‍ കുഞ്ഞാപ്പയെ പ്രേരിപ്പിച്ചത്. ഡല്‍ഹിയിലിങ്ങനെ നരേന്ദ്ര മോദി വളര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയൊന്നും വിചാരിച്ചിട്ട് ഒന്ന് പിടിച്ചു കെട്ടാന്‍ പറ്റുന്നേയില്ല. ഇനി കുഞ്ഞാലിക്കുട്ടി ചെന്നിട്ടു വേണം ഒരു കൈ നോക്കാന്‍ 

പുലിയെ തന്നെ ലീഗിറക്കിയ സ്ഥിതിക്ക് ഇടതുപക്ഷം ആദ്യമൊന്ന് അമ്പരന്നു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം അവര്‍ ഒരാളെ കണ്ടെത്തി. യുവരക്തമാണ്. ലീഗിറക്കിയത് പുലിയെ ആണെങ്കില്‍ തങ്ങള്‍ ഇറക്കിയത് പുലിമുരുകനെയാണ് എന്നാണ് സിപിഎം പറയുന്നത്. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച അഹങ്കാരത്തില്‍ നടന്ന ലീഗിന് ഒരടി കൊടുക്കാനായിരുന്നു ഇടതു ശ്രമം 

ഇടതുപക്ഷത്തിന്റെ മാത്രമല്ല, കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും ഒരു പ്രവര്‍ത്തന ശൈലി ഇപ്പോഴിങ്ങനെയാണ്. ഉറച്ച സീറ്റുകളാണെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ വന്ന് മല്‍സരിക്കും. അവര്‍ക്ക് റിസ്കെടുക്കാനൊന്നും പറ്റില്ല. മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ യുവാക്കള്‍ തന്നെ വരണം. എന്തൊക്കെ പറഞ്ഞാലും പുതിയ മുഖങ്ങള്‍ക്ക് ഒരു ഗുണമുണ്ട്. അവരെപ്പറ്റി വലിയ ചീത്തപ്പേരൊന്നും ആര്‍ക്കും പറയാനുണ്ടാവില്ല. യുവാക്കളാണെങ്കില്‍ കടുത്ത പോരാട്ടമാണെങ്കില്‍ പോലും ഇതൊരു നല്ല അവസരമായിട്ടങ്ങെടുക്കും. കാരണം ഇതുപോലെ പബ്ലിസിറ്റി വേറെ കിട്ടാനില്ല. കരിയറില്‍ നല്ല അവസരമാണ് ഇത്തരം ഡേവിഡ്.ഗോലിയാത്ത് പോരാട്ടങ്ങള്‍ 

ഇരു കൂട്ടരും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതൊക്കെ സാധാരണ കാര്യം. അസാധാരണമായി ഒരു കാര്യം ഇതിനിടക്ക് നടന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരടിയങ്ങടിച്ചു. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചത് ഭരിക്കുന്നത് യുഡിഎഫാണെന്ന ഓര്‍മയില്‍ കോടിയേരി അങ്ങനെ പറഞ്ഞതായിരിക്കുമെന്നാണ്. പിന്നെ തോന്നി മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചും മറിച്ചും ചോദിച്ച് കോടിയേരിയെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്ന്. പിന്നയല്ലേ മനസിലായത്. ആരും ചോദിച്ചിട്ട് പറഞ്ഞതൊന്നുമല്ല. തുടക്കത്തില്‍ ആലോചിച്ചുറപ്പിച്ച് വന്നപോലെ വ്യക്തമായി പറഞ്ഞു വച്ചതാണിത്. സ്ഥാനാര്‍ഥിയുടെ പേര് പറയും മുമ്പ് തന്നെ 

രണ്ടു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിന് ലീഗ് കഴിഞ്ഞ തവണ ജയിച്ച സീറ്റിലെ തിരഞ്ഞെടുപ്പാണെന്നോര്‍ക്കണം. ലോക്സഭയ്ക്കു ശേഷം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ഈ പരിധിയിലെ ഏഴില്‍ ഏഴ് സീറ്റും ജയിച്ചത് യുഡിഎഫ്. ഇപ്പോഴാണെങ്കില്‍ ഇ അഹമ്മദ് നിര്യാതനായതിന്റെ സഹതാപവും. അങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്ന് പറയാന്‍ കോടിയേരിയെ പ്രേരിപ്പിച്ചതെന്തായിരിക്കണം. സിംപിള്‍. മുഖ്യമന്ത്രി പിണറായിക്കിട്ട് ഒരു പണിയിരിക്കട്ടേ എന്ന് കരുതിയിട്ടുണ്ടാകും. ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിനെതിരായാലും കോടിയേരിക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :