സമൂഹമാധ്യമങ്ങളില്‍ തരംഗമായി 'സ്വാഗതം കൊച്ചി'

Thumb Image
SHARE

ഐഎസ്എല്‍ ആരാധകര്‍ക്ക് സംഗീതവിരുന്നുമായി കൊച്ചിയിലെ ട്രാഫിക് പൊലീസുകാര്‍. സ്വാഗതം കൊച്ചി എന്ന പേരില്‍ തയാറാക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 

ഐഎസ്എല്‍ മല്‍സരങ്ങള്‍ കാണാന്‍ കൊച്ചിയിലെത്തുന്ന ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്തുകൊണ്ടാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. പൊലീസുകാരായ സുഹൃത്തുക്കളാണ് ഗാനത്തിന്റെ പിന്നണിയില്‍. കൊച്ചിയിലെ ട്രാഫിക് പൊലീസുകാരനായ എ.ടി.അനില്‍കുമാര്‍ എഴുതിയ വരികള്‍ക്ക് ദൃശ്യാവിഷ്കാരം നല്‍കിയത് മറ്റൊരു പൊലീസുകാരനായ വിജയ് ബാലനാണ്. 

ജയദാസ് ഗോപാല്‍ ഈണമിട്ട വരികള്‍ ആലപിച്ചിരിക്കുന്നത് ഗൗരിലക്ഷ്മിയാണ്. ജിനേഷ് കുട്ടപ്പനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഐഎസ്എല്‍ ആവേശത്തിനൊപ്പം, ഈ ഗാനവും ആരാധക ഹൃദയങ്ങളില്‍ അലയടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.  

MORE IN SAKALAKALA
SHOW MORE