അങ്കമാലിയിൽ നിന്ന് മലയാളം കീഴടക്കാൻ ആൽഫി

alphy-actress
SHARE

മലയാള സിനിമയ്ക്ക് വീണ്ടുമൊരു പുതുമുഖനായിക. അങ്കമാലിക്കാരി ആല്‍ഫി പഞ്ഞിക്കാരനാണ് പുതിയ താരം. ആദ്യചിത്രമായ ശിക്കാരി ശംഭു തിയറ്ററുകളില്‍ വിജയാരവം തീര്‍ക്കുമ്പോള്‍ ആഹ്ലാദത്തിലാണ് നായിക. കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശക്തമായ കഥാപാത്രമാണ് ആല്‍ഫിക്ക് ലഭിച്ചത്.

നിഷാദ് കോയയുടെ തിരക്കഥയില്‍ സുഗീത് സംവിധാനം ചെയ്ത സിനിമയില്‍ വിഷ്ണുവിന്റെ ജോടിയാണ് ആല്‍ഫി. എസ്.കെ ലോറന്‍സ് നിര്‍മിച്ച ശിക്കാരി ശംഭു ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. 

MORE IN PULERVELA
SHOW MORE