ഒരു സംവിധായകൻ കൂടി അഭിനയ രംഗത്ത് സജീവമാകുന്നു

aji-john
SHARE

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പുതിയ രസച്ചരടുമായി കുഞ്ചാക്കോ ബോബനും സംവിധായകന്‍ സുഗീതും വീണ്ടും വരുന്നു. പുതിയ ചിത്രം ശിക്കാരി ശംഭു നാളെ റിലീസ് ചെയ്യും. നിഷാദ് കോയ തിരക്കഥ എഴുതിയ സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാനവേഷത്തിലുണ്ട്. ശിവദ, ആല്‍ഫി എന്നിവര്‍ നായികമാരായി എത്തുന്ന ശിക്കാരി ശംഭു നിര്‍മിച്ചത് എസ്.കെ. ലോറന്‍സ് ആണ്. സംവിധായകരായ ജോണി ആന്റണി, അജി ജോണ്‍ എന്നിവര്‍ അഭിനേതാക്കളായി എത്തുന്നെന്ന പ്രത്യേകതയും ശിക്കാരി ശംഭുവിനുണ്ട്. 

വിഡിയോ എഡിറ്ററായി സിനിമയിൽ രംഗപ്രവേശനം ചെയ്ത അജി ജോൺ നല്ലവൻ, ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.അജി ജോണും അനൂപ് മേനോനും ചേര്‍ന്ന് തിരക്കഥ എഴുതിയ ഡേവിഡ് ആന്‍ഡ് ഗോലിയാത്തില്‍ മികച്ച വേഷം ചെയ്തിരുന്നു. കാട്ടിലായിരുന്നു ശിക്കാരി ശംഭുവിന്റെ സാഹസികത നിറഞ്ഞ ചിത്രീകരണം. 

MORE IN PULERVELA
SHOW MORE