സംവിധായകവേഷത്തിൽ യുവനടന്‍ പ്രദോഷ് മോഹന്‍

Thumb Image
SHARE

യുവനടന്‍ പ്രദോഷ് മോഹന്‍ ഇനി സംവിധായകവേഷത്തില്‍. പ്രദോഷ് സംവിധാനം ചെയ്ത ആദ്യചിത്രം ദുര്യോധന തിയറ്ററുകളിലെത്തി. പ്രണയവും പ്രതികാരവും പുതിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ചതും പ്രദോഷാണ്. ജിനു രാഘവും ശില്‍പ സുനിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദുര്യോധനയില്‍ സംവിധായകനും അഭിനയിച്ചിട്ടുണ്ട്. സംഗീതം സി.എസ്.കുമാര്‍, രഘു പുത്തില്ലം. 

പ്രദോഷ് മോഹന്‍ എന്ന പേര് അത്ര പരിചിതമല്ലെങ്കിലും ഈ മുഖം മലയാളിക്ക് സുപരിചിതമാണ്. സിബി മലയില്‍ കിസാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രദോഷിനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. കൊച്ചി രാജാവ്, തലപ്പാവ് തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. ആരുടെയും സഹായി ആയി പ്രവര്‍ത്തിച്ചിട്ടില്ലാത്ത പ്രദോഷ് ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ദുര്യോധന പൂര്‍ത്തിയാക്കിയത്

MORE IN PULERVELA
SHOW MORE