E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കണ്‍കുളിര്‍ക്കെ കാണാം പാല്‍ച്ചുരക്കാഴ്ചകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ വയനാട് ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന പാല്‍ച്ചുരം റോഡില്‍ കണ്ണിനും മനസിനും കുളിര്‍മയേകുന്ന കാഴ്ചകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെ എത്തുന്ന പാല്‍ച്ചുരം വെള്ളച്ചാട്ടത്തിനും വിനോദസഞ്ചാര മേഖലയിലും അനന്തസാധ്യതകള്‍ ഉണ്ടെങ്കിലും ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. വയനാടന്‍ തണുപ്പും കാനന ഭംഗിയും പകര്‍ത്തി മനോരമ ന്യൂസ് സംഘത്തിന്‍റെ യാത്ര. 

വയനാടന്‍ തണുപ്പ് കണ്ണൂരിന്‍റെ അതിര്‍ത്തിയിലെത്തുമ്പോഴേക്കും അനുഭവിക്കാനാകും. കൊട്ടിയൂര്‍ വന്യജീവിസങ്കേതകേന്ദ്രത്തിന്‍റെ ഭാഗമായ പശ്ചിമഘട്ട മലനിരകള്‍ക്ക് സമീപത്തുകൂടിയാണ് വയനാട്ടിലേക്ക് പ്രവേശിക്കേണ്ടത്. മെക്കാര്‍ഡം ടാറിങ് പൂര്‍ത്തിയാക്കിയ നല്ലറോഡ്. യാത്രയില്‍ തന്നെ വ്യക്തമായി കാണാവുന്ന മലനിരകള്‍.മൊട്ടക്കുന്നുകളും നിബിഢവനമേഖലകളും. 

യാത്രക്കിടയിലെ പ്രധാന കേന്ദ്രമായ പാല്‍ച്ചുരം വെള്ളച്ചാട്ടത്തിലേക്കാണ് ഇനി യാത്ര. റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം വനത്തിലൂടെ നടന്നാല്‍ പല്‍ച്ചുരം വെള്ളച്ചാട്ടത്തിലെത്താം. ട്രക്കിങ്ങിന് അനുയോജ്യമായ പാത. അധികമാളുകള്‍ പാല്‍ച്ചുരത്തെ തേടിയെത്താത്തതിനാല്‍ വഴികള്‍ അടഞ്ഞുതുടങ്ങി.കടപുഴകി കിടക്കുന്ന വലിയ മരങ്ങള്‍. കുന്നുകയറി ഒടുവില്‍ പാല്‍ച്ചുരം വെള്ളച്ചാട്ടത്തിലേക്ക്. 

വയനാട്ടിലെ ചെകുത്താന്‍ തോട്ടില്‍ നിന്ന് ആരംഭിക്കുന്ന പുഴയുടെ കൈവഴി പശ്ചിമഘട്ടമലനിരകളിലെ മരങ്ങളേയും കടന്നാണ് ബാവേലി പുഴയുടെ ഭാഗമാകുന്നത്. വലിയ പാറക്കൂട്ടങ്ങളെ തഴുകിയാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ദൂരത്തുനിന്ന് ഒഴുകിവരുന്ന വെള്ളം വെള്ളച്ചാട്ടത്തിന് താഴെനിന്നുപോലും കാണാം. വെള്ളത്തിന് നല്ല തണുപ്പും. വെള്ളച്ചാട്ടത്തിനുതാഴെ തന്നെ കുളിക്കാവുന്ന രീതിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. വെള്ളച്ചാട്ടത്തിലേക്ക് കയറാവുന്ന രീതിയില്‍ അടുക്കിവെച്ചിരിക്കുന്ന പാറക്കൂട്ടങ്ങള്‍ 

കാടിനുനടുക്കുള്ള ഈ വിസ്മയം പക്ഷേ അധികമാരും അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ വീണ്ടും വീണ്ടും കുളിക്കാനും വെള്ളച്ചാട്ടം ആസ്വദിക്കാനും ഇവിടെയെത്തുന്നു.വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്താനുള്ള സാധ്യതകളെല്ലാം ഉണ്ടായിട്ടും അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ല. കാടിനുള്ളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ തന്നെ എതിര്‍വശത്തെ മലനിരകള്‍ കൂടുതല്‍ ദൃശ്യമാകും. 

ചുരംകയറിയാല്‍ വീണ്ടുമെത്തുന്നത് കാടിന്‍റെ ഭംഗി കൂടുതല്‍ ആസ്വദിക്കാവുന്ന സ്ഥലത്തേക്ക്.യാത്രക്കാര്‍ പോലും വാഹനം നിര്‍ത്തി കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്. റോഡിന് വീതി കുറവായതിനാല്‍ കൂടുതല്‍ വാഹനം നിര്‍ത്തി കാഴ്ചകാണാനുള്ള സൗകര്യമില്ല. വഴിയില്‍ കുരങ്ങന്‍മാര്‍ യാത്രക്കാരെ കാത്തിരിക്കുന്നു. ഭക്ഷണപ്പൊതികള്‍ കൈനീട്ടി വാങ്ങി വാനരപ്പട അടുത്തവാഹനത്തിനരുകിലേക്ക്.അല്ലെങ്കില്‍ കാട്ടിലേക്ക്.ഭയപ്പെടുത്തുന്ന രീതിയില്‍ റോഡിന്‍റെ ഒരരുകില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍.അരകിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ തേയിലത്തോട്ടത്തിലേക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :