ചെറിയൊരു ഇടവേളയ്ക്ക് ശേഷം വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുപടി. നിയമവും അധികാരവും വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. റഹ്മാന്, ഭാമ, ബേബി നയന്‍താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജുലൈന അഷറഫാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റഫീക്ക് അഹമ്മദാണ് ഗാനരചന സംഗീതം എം.ജയചന്ദ്രന്. ചിത്രത്തില്‍ ഗായികയായി വി.എം.വിനുവിന്റെ മകള്‍ വര്‍ഷയും എത്തുന്നുണ്ട്.
പല്ലാവൂര്‍ ദേവനാരയണന്‍, വേഷം, ബാലേട്ടന്, ബസ് കണ്ടക്ടര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഫെയ്സ് ടു ഫെയ്സാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.