E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

പ്രകൃതിയുടെ കഥ പറഞ്ഞ് ഹെർബേറിയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസം മലയാളത്തിനു സമ്മാനിച്ച പുതിയ എഴുത്തുകാരിയാണു സോണിയാ റഫീഖ്. സോണിയയുടെ ആദ്യനോവലായ ഹെര്‍ബേറിയം ഡിസി ബുക്സിന്‍റെ ഈ കൊല്ലത്തെ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്‍റെ കഥയാണു ഹെര്‍ബേറിയം പറയുന്നത്.

മരുഭൂമിയുടെ ഊഷരതയില്‍നിന്നു നാടിന്‍റെ പച്ചപ്പിലേക്കു പറിച്ചുനടപ്പെടുന്ന ടിപ്പുവെന്ന കൊച്ചു കുട്ടിയുടെ കഥയാണു ഹെര്‍ബേറിയം എന്ന ആദ്യ നോവലിലൂടെ സോണിയ പറയുന്നത്. ഒരു കൊച്ചു കുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം കൂടി തുറന്നിടുന്നു സോണിയ. പ്രകൃതിയെ മറന്നുള്ള മനുഷ്യന്‍റെ ചൂഷണങ്ങള്‍ക്കെതിരെയുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍.

മണമറ്റ മണ്ണിനും മരിച്ച മരങ്ങള്‍ക്കും ആഴത്തിലാഴ്ന്ന പുഴകള്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന ഈ നോവലിനു ഹെര്‍ബേറിയം എന്ന പേരു തികച്ചും അര്‍ഥവത്താണ്. നവാഗത എഴുത്തുകാര്‍ക്കുള്ള ഇക്കൊല്ലത്തെ ഡിസി സാഹിത്യപുരസ്കാരം സ്വന്തമാക്കിയാണു ഹെര്‍ബേറിയം വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. ചെറുകഥകളുടെ ചുരുക്കെഴുത്തില്‍ നിന്നാണ് സോണിയാ നോവലിന്‍റെ വിശാലവിവരണ ലോകത്തിലേക്ക് വരുന്നത്. സോണിയയുടെ ആദ്യ ചെറുകഥാ സമാഹാരവും ഉടന്‍ പുറത്തിറങ്ങും.

പ്രവാസമാണു തന്നെ എഴുത്തുകാരിയാക്കിയതെന്നു വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന സോണിയ പറയുന്നു. പ്രവാസ ജീവിതമാണ് ഈ നോവലിനുള്ള കാമ്പും കരുത്തും സമ്മാനിച്ചത്. മരണപ്പെട്ട പത്തു സസ്യങ്ങള്‍ക്കായി ടിപ്പു ഒരുക്കിയ ശവക്കുഴികള്‍ക്ക് സമീപം മരണപ്പെടാനിരിക്കുന്ന പതിനൊന്നാമത്തെ സസ്യത്തിനുള്ള ശവക്കുഴി കൂടി ഒരുക്കി വച്ചാണ് നോവല്‍ അവസാനിക്കുന്നത്. പതിനൊന്നാമത്തെ ആ ശവക്കുഴി ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.. നിലമറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :