ദേശീയ പുരസ്കാരജേതാവ് ഗൗരവ് മേനോന് പ്രധാനവേഷം ചെയ്ത കോലുമിട്ടായി അടുത്തയാഴ്ച റിലീസ് ചെയ്യും. പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ വിശ്വം ആണ് ചിത്രം സംവിധാനം ചെയ്തത്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മീനാക്ഷിയും ഗൗരവിനൊപ്പം ചിത്രത്തിലുണ്ട്. ക്യാമറ സന്തോഷ് അണിമ. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചത് അഭിജിത് അശോകനാണ്. കോലുമിട്ടായില് ശ്രദ്ധേയമായ വേഷം ചെയ്ത ബാലതാരം ഗൗരവ് മേനോനും ചിത്രത്തിന്റെ സംവിധായകന് അരുണ്‍ വിശ്വവും പുലര്‍വേളയില്‍ ചേരുന്നു.
മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ ഗൗരവിന് ബെന്‍ എന്ന ചിത്രമാണ് ദേശീയ സംസ്ഥാപുരസ്കാരങ്ങള് സമ്മാനിച്ചത്. ആ ചിത്രത്തിലൂടെ സംസ്ഥാനത്തെ സഹനടിയായ അഞ്ജലി കോലുമിട്ടായിയിലും ഗൗരവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പുരസ്കാരവാര്‍ത്ത ഗൗരവിനെത്തേടിയെത്തിയതും കോലുമിട്ടായിയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു.