സ്ത്രീവിരുദ്ധ സിനിമകള്‍ക്കെതിരെ താരങ്ങളും അല്ലാത്തവരും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സ്ത്രീപക്ഷ ആശയവുമായാണ് c/o സൈറാ ബാനു എന്ന ചിത്രത്തിന്റെ വരവ്. മടുപ്പൊന്നുമില്ലാതെ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ചിത്രം മടങ്ങിവരവിൽ മഞ്ജു വാര്യർക്കു ലഭിച്ച ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. നായക കേന്ദ്രീകൃതമല്ലാത്ത, താരമൂല്യമില്ലാത്ത നല്ല ചിത്രം.
കെയര്‍ ഓഫ് സൈറാ ബാനുവിലെ സംവിധായകന് ആന്റണി സോണിയും സംഗീതസംവിധായകന് മെജോ ജോസഫുമാണ് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത്. ആന്റണി സോണി റോഷന് ആന്‍ഡ്രൂസിന്റെ ശിഷ്യനാണ്. മഞ്ജു മടങ്ങിയെത്തിയ ഹാ ഓള്‍ഡ് ആര് യൂവിലും റോഷനൊപ്പമുണ്ടായിരുന്നു. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നിവയിലൂടെ അമല കാല്‍നൂറ്റാണ്ടിനുശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. റോഷന്റെ അടുത്ത ബന്ധുവായ മെജോ ജോസഫ് റോഷന്റെ നോട്ട് ബുക്കിലൂടെയാണ് ശ്രദ്ധനേടിയത്. ട്രാഫിക്കില്‍ ഉള്‍പ്പെടെ മികച്ച ഗാനങ്ങളൊരുക്കി.