സണ്ണി വെയ്ൻ വിജയ് ആരാധകനായി എത്തിയ പോക്കിരി സൈമണിന് പ്രേക്ഷകരുടെ കയ്യടി. സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യൽ കളക്ഷൻ കൂടി സ്വന്തമാക്കിയ സിനിമ ജിജോ ആന്റണിയാണ് സംവിധാനം ചെയ്തത്. സണ്ണിക്കൊപ്പമെത്തിയ ഗ്രിഗറി, ദിലീഷ് പോത്തൻ, പ്രയാഗ മാർട്ടിൻ, അപ്പാനി ശരത്, ബൈജു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാപ്പിനു ആണ് ക്യാമറാമാൻ.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാനൊപ്പം അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. വ്യത്യസ്തമായ മാനറിസങ്ങളും നല്ല ശബ്ദവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഈ വയനാട്ടുകാരൻ യുവപ്രേക്ഷകരെ ആരാധകരാക്കി. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരീഷ് സമീപകാലത്ത് കട്ടികളുടെ ഇഷ്ടം നേടിയ കഥാപാത്രമാണ്. പോക്കിരി സൈമൺ കേരളത്തിലെ വിജയ് ആരാധകരുടെ കഥയാണ്. ടൈറ്റിൽ വേഷത്തിലാണ് സണ്ണി. അങ്കമാലി ഡയറീസിലെ അപ്പാനി രവി ഉൾപ്പെടെ നാലു പേർ ഈ ചിത്രത്തിൽ മികച്ച വേഷത്തിലുണ്ട്.
ഗ്രിഗറി യുടെ തുടക്കവും സണ്ണിയെപ്പോലെ ദുൽഖറിനൊപ്പമായിരുന്നു, ABCD എന്ന സിനിമയിൽ. അമേരിക്കൻ സംഘത്തിന്റെ സീരിയലിലൂടെയാണ് ഗ്രിഗറി അറിയപ്പെട്ടത്. തമാശയിലൂടെ നിരവധി സിനിമകളിൽ പ്രധാന സാന്നിധ്യമായി. പോക്കിരി സൈമൺ തുടങ്ങുന്നത് ദുൽഖറിന്റെ വിവരണത്തിലൂടെയാണ്.