ആലപ്പുഴയുടെ സൈക്കിള്‍ പ്രേമത്തെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്നേ പുലര്‍വേള പറഞ്ഞുവച്ചതാണ്. ആലപ്പുഴയില്‍ നിന്ന് ഒരാവേശത്തിന് കശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോയ ഒരു ചെറുപ്പക്കാരനുണ്ട് ജിനു തോമസ്. സൈക്കിള്‍ സവാരിയില്‍ അധികമാരുമറിയാത്തൊരു താരമാണ് ഈ ചെറുപ്പക്കാരന്. ബിരുദപഠനം പൂര്‍ത്തിയായിരിക്കുമ്പോള്‍ ഒരു സൈക്കിള്‍ സവാരി തലയ്ക്ക് പിടിക്കുന്നു. കുറെദൂരം, കൂടിപ്പോയാല്‍ സേലംവരെ സൈക്കിളില്‍ ഒന്ന് കറങ്ങിവരണം. കേട്ടവര്‍ക്കെല്ലാം തമാശ. പക്ഷേ സൈക്കിള്‍ വാങ്ങിയതോടെ വീട്ടുകാര്‍ വരെ ഞെട്ടി.
വെറും മൂന്നാഴ്ച മാത്രമാണ് പരിശീലനം. അതും സ്വന്തം നിലയില്‍. യാത്രയ്ക്ക് കൂട്ടായി മൂന്നു കൂട്ടുകാരും കൂടി. അങ്ങിനെ പുറപ്പെട്ടു. പക്ഷേ ലക്ഷ്യസ്ഥാനമായ സേലവും പിന്നിട്ട് ബംഗളൂരു വഴി ഹൈദരാബാദിലും നാഗ്പൂരിലും ഡല്‍ഹിയിലും ഒടുവില്‍ കശ്മീരിലും എത്തി. 18,380 അടി ഉയരമുള്ള കര്‍ദുങ് ല വരെ സൈക്കിള്‍ ചവിട്ടി. അറുപതുദിവസം കൊണ്ട് മാമൂട് നിന്ന് പോയവന് മലമേട് താണ്ടി തിരിച്ചുപോന്നു. സന്തോഷകരവും വെല്ലുവിളി നിറഞ്ഞതുമായ ദിനങ്ങള്‍. 4,688 കിലോമീറ്ററാണ് സൈക്കിള്‍ ചവിട്ടിയത്. നേട്ടം ഇന്ത്യ കാണാനായി. നഷ്ടം 14 കിലോ കുറഞ്ഞു.