ആനന്ദം എന്ന ചിത്രത്തലൂടെ ശ്രദ്ധനേടിയ താരങ്ങളെല്ലാം മാച്ച് ബോക്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. കോഴിക്കോട് പശ്ചാത്തലമാക്കി പ്രണയത്തിനും നര്‍മ്മത്തിനും പ്രധാന്യമുള്ള കഥയാണ് സിനിമ പറയുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ശിവറാം മണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റോഷന് മാത്യു, വിശാഖ്, ശിവറാം മണി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ദൃശ്യാ രഘുനാഥാണ് നായിക. റഫീക്ക് അഹമ്മദാണ് പാട്ടുകളെഴുതിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. പുലര്‍വേളയില്‍ മാച്ച് ബോക്സിന്റെ സംവിധായകന് ശിവറാം അതിഥിയായെത്തി.
Advertisement