മമ്മൂട്ടിച്ചിത്രമായ പുള്ളിക്കാരന് സ്റ്റാറാ തിയറ്ററുകളില്‍. ആശാ ശരത്തിന് പുറമെ ചിത്രത്തില്‍ അഭിനയിച്ച ദീപ്തി സതിയാണ് മനോരമ ന്യൂസിനൊപ്പം പങ്കുചേരുന്നത്. നീന എന്ന ലാല്‍ ജോസ് ചിത്രത്തിനുശേഷം ദീപ്തി സതിയുടേതായി മലയാളത്തില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
വീണ്ടും മമ്മൂട്ടിയുടെ ഒരു ഒാണചിത്രം. പുള്ളിക്കാരന് സ്റ്റാറാ. അതെ പുള്ളിക്കാരന് സ്റ്റാറാണ്. ചിത്രത്തിൽ പ്രാധാന്യമുള്ള വേഷമാണ് ദീപ്തിയ്ക്കു ലഭിച്ചിരിക്കുന്നത്. കൊച്ചി പച്ചാളം സ്വദേശിയാണ് ദീപ്തിയുടെ അമ്മ. അച്ഛന് നൈനിറ്റാള്‍ സ്വദേശിയും. മുംബൈയിലെ താമസത്തിനിടയില്‍ അമ്മയില്‍നിന്ന് കിട്ടിയ മലയാളമാണ് മലയാളസിനിമയിലേക്ക് എത്തുമ്പോള്‍ ദീപ്തിക്ക് കൈമുതല്‍. വ്യാകരണ പിശക് കണ്ടേക്കാം. പക്ഷെ പണിപ്പെട്ടാണ് മലയാളത്തിലെ പല വാക്കുകളും പഠിച്ചത്.
പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിനുപുറമെ ദുല്‍ഖര്‍ സല്മാന് നായകനായ സോളോ, നീരജ് മാധവും അജുവര്‍ഗീസിനും ഒപ്പമുള്ള ലവ കുശ എന്നീ ചിത്രങ്ങളിലൂടെയും ദീപ്തി മലയാളത്തില്‍ സജീവമാകുന്നു.