അന്യനാട്ടിലെ മലയാളി ജീവിതങ്ങളുടെ വേറിട്ടഭാവങ്ങളുമായി "നവൽ എന്ന ജുവൽ തീയറ്ററില്‍. രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിന്റെയും ഇറാന്റെയും സാംസ്കാരിക പശ്ചാത്തലങ്ങളില്‍ കഥ പറയുന്നു. ശ്വേതാമേനോന്റെ പുരുഷ വേഷപ്പകര്‍ച്ചയും ചിത്രത്തിന്റെ ആകര്‍ഷണമാകുന്നു. അനുസിതാര, ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിം, ബോളിവുഡ് നടൻ ആദിൽ ഹുസൈന് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. അധ്യാപകനായ വി. കെ. അജിത്കുമാറും രഞ്ജിലാലും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ എഴുതിയത് സംവിധായകന്റെ മകളും പതിനഞ്ചുകാരിയുമായ കാവ്യമയി ആണ്. രഞ്ജിലാലും മകള്‍ കാവ്യമയിയും ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Advertisement