ബ്ളൂവെയിൽ ഗെയിം നിരോധിച്ചതു കൊണ്ട് അപകടം ഒഴിവാകില്ലെന്നു മനശാസ്ത്രജ്ഞന് ഡോ. കെ.എസ് ഡേവിഡ്. ആരോഗ്യകരമായ ബോധവൽക്കരണമാണ് വേണ്ടത്. വിലക്കുന്ന കാര്യങ്ങൾ ചെയ്യാൻ കൂടുതൽ പ്രവണതയുള്ള പ്രായമാണ് കൗമാരം. പുറത്ത് കുട്ടികളെ കളിക്കാൻ അനുവദിക്കുന്ന മാതാപിതാക്കൾ ഇന്ന് കുറവാണ്. കളിക്കുന്നത് നാണക്കേടായി കരുതുന്നവരാണ് ഇവർ. റോബോട്ടു പോലെയാണ് കുട്ടികളെ പലരും വളർത്തുന്നത്. കുട്ടികളുടെ താൽപര്യമറിയാതെയാണ് ഇന്ന് അവനെ പഠിപ്പിക്കാൻ അയക്കുന്നത്. ചിത്രകലയിൽ താൽപര്യമുള്ളവനെ എൻജിനിയറിങ് പഠിപ്പിക്കുന്നതാണ് പ്രശ്നമെന്നു ഡോ. കെ.എസ് ഡേവിഡ് പറയുന്നു.
Advertisement