ചന്ദ്രേട്ടന് എവിടെയാണെന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. കുഞ്ചാക്കോ ബോബന് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് പറയുന്നത്. ഒരു ദിവസം പകലും രാത്രിയുമായാണ് കഥ നടക്കുന്നത്. സമകാലിക രാഷ്ട്രീയവും ജീവിതസന്ദര്ഭങ്ങളും കൂട്ടിയിണക്കി അവതരിപ്പിച്ചതാണ് ചിത്രം. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഷൈന്‍ ടോം ചാക്കോയാണ് ഇന്ന് പുലര്‍വേളയിലെ അതിഥിയായെത്തിയത്.