തീയറ്റര്‍ നിറയെ ചിത്രങ്ങളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. അനൂപ് മേനോന് നായകനായി എത്തുന്ന സര്‍വ്വോപരി പാലാക്കാരന്, സിദ്ദാര്‍ഥ് ഭതരന്റെ വര്‍ണ്യത്തില്‍ ആശങ്ക, ഒമര്‍ സംവിധാനം ചെയ്യുന്ന യുവതാരചിത്രം ചങ്ക്സ് തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. നര്‍മ്മത്തിന് പ്രധാന്യമുള്ള സര്‍വ്വോപരി പാലാക്കാരൻ വേണുഗോപനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവരാണ് നായികമാരായി എത്തുന്നത്. സീരിയിലുകളിലൂടെ ശ്രദ്ധ നേടിയ ഗായത്രി അരുണും മറിമായം ഫെയിം മഞ്ജുവും ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍.
മറിമായം ഫെയിം മഞ്ജു സര്‍വ്വോപരി പാലാക്കാരന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.