അരങ്ങിലും അണിയറയിലും ഒരുകൂട്ടം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന മുഴുനീള ഹാസ്യചിത്രം ഹിമാലയത്തിലെ കശ്മലന് തീയേറ്ററുകളില്‍. പേരുപോലെ തന്നെ കൗതുകമുണര്‍ത്തുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. മുഴുനീള കോമഡി ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ അഭിരാം സുരേഷ് ഉണ്ണിത്താന്, ആനന്ദ് രാധാകൃഷ്ണന്, നന്ദു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഒരു ലോഡ് മണ്ടന്മാരുടെ കഥ എന്ന ടാഗ്ലൈനിലുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അടക്കം 52 പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. നിര്‍മ്മാണം, ചിത്രസംയോജനം, ശബ്ദമിശ്രണം എന്നിവയിലുള്‍പ്പടെ പതിനഞ്ചോളം പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് പിന്നിലും അണി നിരക്കുന്നു. ചിത്രത്തില്‍ രാഹുല്‍ എന്ന കഥാപാത്രമായെത്തുന്ന അനൂപ് രമേശാണ് പുലര്‍വേളയിലെ അതിഥി
ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായിരുന്ന അനൂപ് രമേശ്, സംവിധാനം ചെയ്ത ആദ്യ ചിത്രം ക്രൊക്കഡൈല്‍ ലവ് സ്റ്റോറി. വന്യം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.