കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പുരസ്ക്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ജാലകങ്ങള്‍ക്കപ്പുറം എന്ന ഹ്രസ്വചിത്രം. ലഹരി നശിപ്പിക്കുന്ന ജീവിതങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സമൂഹ മാധ്യമങ്ങളിലും ചിത്രം തരംഗമാവുകയാണ്.
മദ്യപാനവും മയക്കുമരുന്നുമടക്കമുള്ള ലഹരികള്‍ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ജാലകങ്ങള്‍ക്കപ്പുറം പറയുന്നത്. ഗൃഹനാഥന് ലഹരിയ്ക്കടിമപ്പെടുന്നത് വീട്ടിലെ കുട്ടികളെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നും ചിത്രം വരച്ചുകാട്ടുന്നു. സുനീഷ് കുറ്റ്യാടിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ബ്രിജേഷ് പ്രതാപാണ് സംവിധാനം. സജിത്ത് വിസ്റ്റയാണ് സംഗീതവും ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തത്.