നവാഗതനായ സഹീദ് അറാഫത്ത് ചിത്രം തീരം തിയറ്ററുകളില്‍. നടന് രതീഷിന്റെ രണ്ടാമത്തെ മകന് പ്രണവ് രതീഷിന്റെ ആദ്യചിത്രമാണിത്. മരിയ ജോണ്‍ ആണ് നായിക. ആലപ്പുഴ പശ്ചാത്തലമാക്കി പറയുന്ന പ്രണയകഥയാണ് തീരം. സുഹ്റ എന്ന പെണ്‍കുട്ടിയായി മരിയയും ആലപ്പുഴ പട്ടണത്തില്‍ രാത്രിയില്‍ ഒാട്ടോറിക്ഷാ സര്‍വീസ് നടത്തുന്ന അലിയായി പ്രണവ് രതീഷും എത്തുന്നു. അഞ്ജലി നായര്‍, ടിനി ടോം, കൃഷ്ണപ്രഭ അജ്മല്‍ അമീറിന്റെ സഹോദരന് അഷ്കര്‍ അലി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് തീരമെന്നു ടിനിടോം പുലർവേളയിൽ പറഞ്ഞു. മികച്ച ഗാനങ്ങളും രംഗങ്ങളും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഈ സിനിമയിൽ തനിക്കു ഒരു പുതിയ മുഖമാണെന്നും ടിനി ടോം പറഞ്ഞു.