ആലപ്പുഴയുടെ പശ്ചാത്തലത്തിൽ റൊമാന്റിക് ത്രില്ലറുമായി പ്രണവ് രതീഷ്. നവാഗതനായ സഹീദ് അറാഫത്താണ് സംവിധാനം. ലഭ്യമായ ചുറ്റുപാടുകളിൽ നിന്ന് നല്ലൊരു സിനിമ എന്ന ആഗ്രഹമാണ് തീരത്തിലേയ്ക്ക് എത്തിച്ചതെന്ന് സംവിധായകൻ സഹീദ് പറഞ്ഞു. വളരെ അടുത്തറിയുന്ന ചുറ്റുപാടെന്ന നിലയിൽ ആലപ്പുഴയുടെ പരമാവധി സാധ്യതകൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
നടന് രതീഷിന്റെ രണ്ടാമത്തെ മകന് പ്രണവ് രതീഷിന്റെ ആദ്യചിത്രമാണിത്. മരിയ ജോണ്‍ ആണ് നായിക. ചിത്രത്തിൽ സുഹ്റ എന്ന പെണ്‍കുട്ടിയായി മരിയയും ആലപ്പുഴ പട്ടണത്തില്‍ രാത്രിയില്‍ ഒാട്ടോറിക്ഷാ സര്‍വീസ് നടത്തുന്ന അലിയായി പ്രണവ് രതീഷും എത്തുന്നു. അഞ്ജലി നായര്‍, ടിനി ടോം, കൃഷ്ണപ്രഭ അജ്മല്‍ അമീറിന്റെ സഹോദരന് അഷ്കര്‍ അലി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.