തമിഴ് ചിത്രമായ ജമിനി ഗണേശനും സുരളിരാജനും തിയറ്ററുകളിലെത്തി. യുവതാരം അഥർവ നായകനായ ചിത്രത്തിൽ ഐശ്വര്യ രാജേഷടക്കം നാല് നായികമാരാണുള്ളത്.
ജമിനി ഗണേശനായി അഥർവയും സുരളി രാജനായി സൂരിയും എത്തുന്ന ചിത്രത്തിൽ നിറയെ യുവ താരങ്ങളാണ്. യുവാക്കളെ മാത്രമല്ല കുടുംബ സദസുകളെ കൂടി ചിത്രം സന്തോഷിപ്പിക്കുമെന്ന് നായകൻ അഥർവ പറഞ്ഞു. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചത്.
ചിത്രത്തിന്റെ വിശേഷങ്ങളുമായി നായിക ഐശ്വര്യ രാജേഷ് ഞങ്ങളുടെ പ്രതിനിധി രതീഷ് ചോടോനൊപ്പം ചേരുന്നു. കാക്കമുട്ടൈയിലെ അഭിനയത്തിന് 2014ലെ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഐശ്വര്യയ്ക്ക് ലഭിച്ചു. വ്യാഴാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.