പൊന്നാനിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ കലാഗ്രാമം ഒരുങ്ങുന്നു. ഈശ്വരമംഗലത്ത് ഭാരതപ്പുഴയോരത്താണ് കലാഗ്രാമത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. മൂന്നു മാസത്തിനകം ആദ്യ ഘട്ട നിർമാണം പൂർത്തിയാവും.
പൊന്നാനിയുടെ സാഹിത്യ പാരമ്പര്യം സംരക്ഷിക്കണമെന്ന എം.ടി വാസുദേവൻ നായരുടെ നിർദേശമാണ് കലാഗ്രാമത്തിന്റെ പിറവിക്കു പിന്നിൽ.സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ആദ്യഘട്ട നിർമാണം. നാടൻ കലാരൂപങ്ങളുടെ പഠനവും സംരക്ഷണവും പൊന്നാനിയിലെ ചരിത്ര സംഭവങ്ങൾ, പൊന്നാനി കളരിയുെട പാരമ്പര്യം തുടങ്ങിയ കാര്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം
മലയാളം സർവകലാശാല വി.സി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഗ്രാമത്തിന്റെ നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആർട്ട് ഗ്യാലറി, കോൺഫറൻസ് ഹാൾ, ഗവേഷണ ഹാൾ, ലൈബ്രറി എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്.