രാത്രിയാത്രയിൽ എതിരെ വരുന്ന വാഹനത്തിന്റെ അമിതവെളിച്ചം അപകടങ്ങളിലേക്ക് വഴിതെളിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചെറിയ റോഡുകളായാലും തിരക്കായാലും പലരും ബ്രൈറ്റ് ലൈറ്റ് , ഡിം ആക്കാറുപോലുമില്ല. ഇതിനെതിരായ ബോധവത്കരണത്തിന് മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. ഉണ്ണിമുകുന്ദൻ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ മുംബൈയിൽ നിന്നുള്ള ബാർബി ശർമ എന്ന ബാലതാരവുമുണ്ട്. ഒരാഴ്ച കൊണ്ട് 14 ലക്ഷം പേരാണ് ചിത്രം കണ്ടത്. പ്രമുഖ പരസ്യചിത്രസംവിധായകനായ രാജു ഏബ്രഹാമാണ് ഹ്രസ്വചിത്രത്തിൻറെ സംവിധായകൻ.
Advertisement