ശ്രീനിവാസന് നായകനായി എത്തുന്ന ചിത്രം അയാള്‍ ശശി റിലീസിന് തയാറായി. ശശി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ശ്രീനിവാസന് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബേസില്‍ ജോസഫാണ് സംഗീതം.
സമകാലിക വിഷയങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചു കൊണ്ടുള്ള ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ശ്രീനിവാസന് മുഴുനീളെ കഥാപാത്രമായി എത്തുന്ന ചിത്രം ശ്രീനിവാസന്റെ അസാധാരണ പ്രകടനത്തിലൂടെ ശ്രദ്ധേയമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.