കാടിന്റെ പശ്ചാത്തലത്തില്‍ ജയം രവിയെ നായനാക്കി,, എ.എല്‍ വിജയ് ഒരുക്കിയ വനമകന്‍ ഇന്ന് തിയറ്ററിലെത്തും. ആദിവാസിയുടെ വേഷത്തിലെത്തുന്ന ജയം രവി ടാര്‍സനെ ഓര്‍മിപ്പിക്കുന്ന ഭാവങ്ങളിലാണ് എത്തുന്നത്. തായ്ലാന്ഡ്, കംബോഡിയ എന്നിവിടങ്ങളിലെ ഉള്‍വനത്തിലായിരുന്നു ചിത്രീകരണം. കാട്ടില്‍ ജനിച്ചുവളര്‍ന്ന കഥാപാത്രം ആദ്യമായി നഗരത്തിലെത്തുന്നതും അവിടെയൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് വനമകന്‍ എന്ന ചിത്രം. സയേഷ സൈഗാള്‍, പ്രകാശ് രാജ് , ആശിഷ് വിദ്യാര്‍ഥി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഫാന്റസി ആക്ഷന്‍ ഡ്രാമയാണ്. അതുകൊണ്ട് തന്നെ ചമയത്തിന് വലിയ പ്രാധാന്യമാണ് ചിത്രത്തില്‍. ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദാണ് ഇന്ന് നമുക്കൊപ്പം പുലര്‍വേളയില്‍ ചേരുന്നത്. വെളുത്ത നിറമുള്ള ജയം രവിയെ ശരീരമാസകലം കറുപ്പിച്ചെടുക്കൽ വെല്ലുവിളിയായിരുന്നെന്നു പട്ടണം റഷീദ് പറഞ്ഞു.
Advertisement