പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ റംസാന്‍ ചിത്രമായി മറ്റന്നാള്‍ തിയറ്ററുകളിലെത്തും. വിശ്വാസവും സ്നേഹവും സംബന്ധിച്ചുള്ള സമകാലികചര്‍ച്ചകളാണ് സിനിമയ്ക്ക് പശ്ചാത്തലം. റോഷന്‍, ലിയോണ, പ്രയാഗ മാര്‍ട്ടിന്‍, ആശ ശരത്, സെറീന വഹാബ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍. എം.ജെ.രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമ കെ.വി.മോഹനനാണ് നിര്‍മിച്ചത്.
വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദത്തിലെ നായകനായാണ് റോഷന്‍ ശ്രദ്ധേയനായത്. മമ്മൂട്ടിയും നയന്‍താരയും അഭിനയിച്ച പുതിയനിയമത്തിലെ പ്രതിനായകവേഷത്തിലൂടെയാണ് തുടക്കം. ആദ്യചിത്രത്തില്‍ മമ്മൂട്ടി, നയന്‍താര, ഇപ്പോള്‍ സെറീന വഹാബ്, ആശ ശരത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളെകുറിച്ച് ചോദിക്കാം. സിനിമയുടെ ടൈറ്റില്‍ വേഷമായ മന്‍സൂറിനെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്.
സീരിയല്‍ സിനിമ നടന്‍ ലിഷോയുടെ മകളാണ് ലിയോണ. ശാരദ നായികയായി അഭിനയിച്ച കലികാലമാണ് ആദ്യചിത്രം. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ നായികാവേഷം ശ്രദ്ധിക്കപ്പെട്ടു. മന്‍സൂറിന്റെ കൂട്ടുകാരിയായ സൗമ്യയെയാണ് പുതിയ സിനിമയില്‍ അവതരിപ്പിച്ചത്. ജവാന്‍ ഓഫ് വെള്ളിമലയില്‍ ശ്രീനിവാസന്റെ മകളുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്കൊപ്പവും ആ ചിത്രത്തില്‍ രംഗങ്ങളുണ്ടായിരുന്നു.